തരിപ്പിലോട് പശുക്കുട്ടിക്ക് ഇരട്ടത്തല
text_fieldsതരിപ്പിലോട് ഇരട്ടത്തലയുള്ള പശുക്കുട്ടി
പാലേരി: തരിപ്പിലോട് ടി.പി. പ്രേമജെൻറ വീട്ടിലെ പശു ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്കി. രണ്ടു ജോടി കണ്ണുകളും രണ്ടു മൂക്കും രണ്ടു വായും ഉണ്ട്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നിേൻറത് മാത്രമേയുള്ളൂ. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് അസിസ്റ്റൻറ് സുഭാഷിെൻറ നേതൃത്വത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.
തലയുയര്ത്തിനില്ക്കാന് കഴിയാത്ത സാഹചര്യത്തില്‍ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലാണ് കിടാവ്. കോരിക്കൊടുക്കുന്ന പാല് രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്.
സങ്കര ഇനത്തില്‍ പെട്ടതാണ് പശുവും കിടാവും.സ്വകാര്യ ബീജസങ്കലന കേന്ദ്രത്തില്‍നിന്നാണ് പശുവിന് കുത്തിവെപ്പ് നടത്തിയത്. ചങ്ങരോത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. എസ്.ആര്. അശ്വതി സ്ഥലത്തെത്തി പശുവിനെയും കുട്ടിയെയും പരിശോധിച്ചു. പശുവിെൻറ രണ്ടാമത്തെ പ്രസവമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

