Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരംസ് ബോർഡ് കസ്റ്റഡിയിലെടുത്തു; പൊലീസ് നടപടിക്കെതിരെ വിമർശനം
text_fieldsbookmark_border
പാലേരി: പാറക്കടവ് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ കഴിഞ്ഞ ദിവസം പേരാമ്പ്ര പൊലീസ് നടത്തിയത് അതിരുകടന്ന നടപടിയാണെന്ന് വിമർശനം. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി പൊലീസ്, ക്ലബ് ഓഫിസിൽ കയറി കേരംസ് ബോർഡ് കസ്റ്റഡിയിലെടുത്തെന്നാണ് ആക്ഷേപം.
പൊലീസ് വരുന്ന സമയം ക്ലബിൽ പത്രം വായിക്കുന്നവരും പുസ്തകം നോക്കുന്നവരും കേരംസ് കളിക്കുന്നവരും ഉൾപ്പെടെ ഏഴുപേരാണ് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് ക്ലബിൽ ഇരുന്നതെന്നും പറയുന്നു.
ഒരു താക്കീതിൽ ഒതുക്കാമായിരുന്നിട്ടും പൊലീസ്, ക്ലബിലെ സാധനങ്ങൾ എടുത്തുകൊണ്ടു പോകുകയായിരുന്നു.
Next Story

