Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാളയം പച്ചക്കറി മാർക്കറ്റ് ഇന്ന് അടച്ചിട്ട് പ്രതിഷേധം; കോർപറേഷൻ ഓഫിസ് ഉപരോധിക്കും

text_fields
bookmark_border
പച്ചക്കറി മാർക്കറ്റിലെ ലൈസൻസ് പുതുക്കി നൽകുക, വാടക സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം
പാളയം പച്ചക്കറി മാർക്കറ്റ് ഇന്ന് അടച്ചിട്ട് പ്രതിഷേധം; കോർപറേഷൻ ഓഫിസ് ഉപരോധിക്കും
cancel

കോഴിക്കോട്: പച്ചക്കറി മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ കോഓഡിനേഷൻ കമ്മിറ്റി ഇന്ന് മാർക്കറ്റ് അടച്ച് കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.

രാവിലെ ഒമ്പതിന് പാളയത്ത് നിന്ന് വ്യാപാരികൾ കോർപറേഷൻ ഓഫിസിന് മുന്നിലേക്ക് പ്രകടനം നടത്തി ഉപരോധസമരം നടത്തും. എം.കെ. രാഘവൻ എം.പി ഉപരോധസമരം ഉദ്ഘാടനം ചെയ്യും. പ്രതിഷേധ സമരത്തെ തുടർന്ന് ഇന്ന് പാളയത്തെ പഴം-പച്ചക്കറി മാർക്കറ്റിലെ കടകൾ പൂർണമായും അടച്ചിടുമെന്നും കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പച്ചക്കറി മാർക്കറ്റിലെ ലൈസൻസ് പുതുക്കി നൽകുക, വാടക സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ വ്യാപാര രാഷ്ട്രീയ ട്രേഡ് യൂനിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിക്കുന്നത്.

പാളയം മാർക്കറ്റ് പൊളിച്ച് നീക്കണമെന്ന എൻ.ഐ.ടി റിപ്പോർട്ട് കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. തുടർന്ന് കോർപറേഷൻ നടപടികൾ ആരംഭിച്ചു. പാളയത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറില്ലെന്ന തീരുമാനത്തിൽ പാളയം പച്ചക്കറി മാർക്കറ്റ് കോഓഡിനേഷൻ കമ്മിറ്റി ഉറച്ചു നിൽക്കുകയാണ്. മാർക്കറ്റിലെ കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെങ്കിൽ പൊളിച്ചു മാറ്റി ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനെ വ്യാപാരികൾ എതിർക്കില്ല.

എന്നാൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടിയെ ശക്തമായി എതിർക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. കല്ലുത്താൻ കടവിൽ ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ മാർക്കറ്റ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും വെറുതെ കിടക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palayam Market Shut; Protesters to Block Corporation Office
Next Story