പാളയം മാർക്കറ്റ് ഒഴിപ്പിക്കാൻ അനുവദിക്കില്ല; പാളയം പാലിക ബസാര്‍ മാതൃകയില്‍ നവീകരിക്കാം
text_fieldsപാളയം മാർക്കറ്റ് സന്ദർശിക്കുന്ന കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാർ
കോഴിക്കോട്: പഴം-പച്ചക്കറി മാർക്കറ്റ് പാളയത്തുനിന്ന് മാറ്റരുതെന്നും ഡല്‍ഹി പാലിക ബസാര്‍ മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കണമെന്നും കോർപറേഷൻ പ്രതിപക്ഷം.പാളയത്ത് പാലിക ബസാര്‍ മാതൃകയില്‍ ഭൂഗര്‍ഭ മാര്‍ക്കറ്റൊരുക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കി കോര്‍പറേഷന് സമര്‍പ്പിക്കുമെന്ന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാക്കൾ വ്യക്തമാക്കി.മാർക്കറ്റ് പാളയത്തുനിന്ന് ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും മാർക്കറ്റ് സന്ദർശിച്ച പ്രതിപക്ഷ സംഘം വ്യാപാരികൾക്ക് ഉറപ്പുനൽകി.
ഇതുസംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ഷമീൽ തങ്ങൾ പറഞ്ഞു. 500ഓളം കടമുറികൾ ഉൾക്കൊള്ളുന്ന അണ്ടർ ഗ്രൗണ്ട് മാർക്കറ്റും മുകളിൽ ബസ് സ്റ്റാൻഡുമടക്കം മൂന്നു ടവറുകളായുള്ള വ്യാപാര സമുച്ചമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. ഇത് വരുന്നതോടെ കോർപറേഷൻ പ്രതിമാസം രണ്ടരക്കോടി തനത് വരുമാനം ലഭിക്കും. കല്ലുത്താന്‍ കടവിൽ ഉദ്ഘാടനം നടത്തിയ ന്യൂപാളയം മാര്‍ക്കറ്റ് ഇലക്ട്രോണിക് സിറ്റി പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ അനുയോജ്യമാണ്. അത്തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും യു.ഡി.എഫ് സംഘം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, ടി.പി.എം. ജിഷാൻ, മനക്കൽ ശശി, സഫറി വെള്ളയിൽ, കാളക്കണ്ടി ബൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

