പാട്ടുകൂട്ടം കോഴിക്കോടിൻെറ കലാഭവൻ മണി പുരസ്കാരം എട്ടു പേർക്ക്
text_fieldsസുരേഷ് ബി പള്ളിപ്പാറ, അതുല്യ സാം, അനീഷ് മണ്ണാർക്കാട്, കബീർ നല്ലളം, ഡോ. എം.പി. വാസു മുടൂർ, ദാസർ നല്ലൂർ, രാജേന്ദ്രൻ ഉണർവ്, എം.എം. ബാലൻ
കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോടിെൻറ അഞ്ചാമത് കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടൻ പാട്ട് േമഖലയിൽ സുരേഷ് ബി പള്ളിപ്പാറ, അതുല്യ സാം, അനീഷ് മണ്ണാർക്കാട്, മാപ്പിള കലകളിൽ കബീർ നല്ലളം, ആദിവാസി കലാ ഗവേഷണത്തിന് ഡോ. എം.പി. വാസു മുടൂർ, തെയ്യം-തിറ കലാകാരൻ ദാസർ നല്ലൂർ, ആദിവാസി കലകളിൽ രാജേന്ദ്രൻ ഉണർവ്, നാട്ടുകോൽക്കളിയിൽ എം.എം. ബാലൻ എരവന്നൂർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ശാസ്ത്രീയ -ലളിത സംഗീത മേഖലയിൽ 45 വർഷം പിന്നിട്ട പടനിലം ബാബു, ദലിത് ആക്ടിവിസ്റ്റ് ടി.പി. ഭാസ്കരൻ എന്നിവരെ ആദരിക്കും. മാർച്ച് ആറിന് വൈകീട്ട് നാലിന് കോഴിേകാട്ട് നടക്കുന്ന മണിമുഴക്കം-2021 പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 10,001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
വാർത്തസമ്മേളനത്തിൽ ജൂറി െചയർമാൻ വിൽസൺ സാമുവൽ, കാനേഷ് പൂനൂര്, പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര, മണിമുഴക്കം കൺവീനർ ബിജു പാത്തിപ്പാറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

