Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightp3...

p3 package====ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന്​; പ്രതി​ഷേധത്തിൽ കോർപറേഷൻ ഓഫിസ്​ സ്തംഭിച്ചു

text_fields
bookmark_border
കോഴിക്കോട്​: അനധികൃത കെട്ടിടങ്ങൾക്ക്​ അനുമതിനൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്നാരോപിച്ച്​ കോഴിക്കോട്​ കോർപറേഷനിലെ ജീവനക്കാർ ഒന്നടങ്കം പ്രതി​ഷേധിച്ചതോ​ടെ തിങ്കളാഴ്ച ഉച്ചവരെ ഓഫിസ്​ പ്രവർത്തനം സ്തംഭിച്ചു. ഭരണ-പ്രതിപക്ഷ സർവിസ്​ സംഘടനകൾ ഒരുമിച്ച്​ രംഗത്തുവന്നതോടെ കോർപറേഷൻ ഭരണസമിതിയും പ്രതിരോധത്തിലായി. എല്ലാ ജീവനക്കാരും ഒത്തു​ചേർന്നാണ്​ ഓഫിസ്​ മുറ്റത്ത്​ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്​. സസ്​പെൻഡ്​ ചെയ്യപ്പെട്ടവരടക്കം സമരത്തിൽ പ​ങ്കെടുത്തു. നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക്​ രാഷ്ട്രീയഭേദമെന്യേ പൂർണ പിന്തുണ പ്രഖ്യാപിച്ചാണ്​ പ്രതി​ഷേധസമരം പിരിഞ്ഞത്​. ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്​വേഡും ചോർത്തി നടത്തിയ ക്രമക്കേടിന്​ പിന്നിൽ ആരാ​ണെന്ന്​ സമഗ്രമായി​ അന്വേഷിക്കണമെന്നും ചില ജീവനക്കാ​രെ ബലിയാടാക്കി ഭരണസമിതി മുഖം രക്ഷിക്കുന്നത്​ അംഗീകരിക്കാനാവില്ലെന്നും ​പ്രതി​ഷേധക്കാർ ചൂണ്ടിക്കാട്ടി. ബാഹ്യശക്​തികളെയും ഏജന്‍റുമാരെയും കണ്ടെത്തണം. സെക്രട്ടറിയുടെ ഭീഷണിക്ക്​ മുന്നിൽ വഴങ്ങില്ല. സസ്​പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നടപടി നേരിട്ട ജീവനക്കാർ കുടുംബസമേതം സെക്രട്ടറിയുടെ വീടിനുമുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്നും സെക്രട്ടറി മാറിനിന്നാണ്​ അന്വേഷണം നടത്തേണ്ട​തെന്നും പ്രതി​ഷേധക്കാർ പറഞ്ഞു. പ്രതി​ഷേധസമരത്തിൽ കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ശരത്​കുമാർ അധ്യക്ഷത വഹിച്ചു. കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ ടി. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. ടി.കെ. ജിനീഷ്​, സി.കെ. രജിത്ത്​കുമാർ, ഷീബ, നടപടി നേരിട്ട കെ.കെ. സുരേഷ്​, എൻ.പി. മുസ്​തഫ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story