Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:31 AM IST Updated On
date_range 21 Jun 2022 5:31 AM ISTp3 package====കോർപറേഷൻ ജീവനക്കാർ നാളെ കൂട്ട അവധിയെടുക്കും
text_fieldsbookmark_border
കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ ജീവനക്കാർ അതിശക്ത പ്രക്ഷോഭത്തിന്. നിരപരാധികളായ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത് എന്നതിനാൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷനും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയനും ചേർന്ന് സംയുക്ത സമരസമിതി രൂപവത്കരിച്ചു. അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി മഹേന്ദ്രൻ ചെയർമാനും യൂനിയൻ യൂനിറ്റ് സെക്രട്ടറി ടി.കെ. ജിനേഷ് കൺവീനറുമായാണ് സംയുക്ത സമരസമിതി രൂപവത്കരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കും കോർപറേഷൻ ഓഫിസിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തും. ബുധനാഴ്ച മുഴുവൻ ജീവനക്കാരും ഉച്ചവരെ കൂട്ട അവധിയെടുത്ത് ജനറൽ ബോഡി ചേരും. ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കും. കോർപറേഷന്‍റെ പൊതുപരിപാടികളിൽനിന്ന് പൂർണമായും ജീവനക്കാർ വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോർപറേഷൻ കൗൺസിലർമാർക്കുള്ള അഴക് പദ്ധതിയുടെ ക്ലാസിൽനിന്ന് ജീവനക്കാർ വിട്ടുനിന്നിരുന്നു. അതിനിടെ, സസ്പെൻഷനിലായ ബേപ്പൂർ ഓഫിസിലെ പി.വി. ശ്രീനിവാസൻ തന്‍റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മെയിൻ ഓഫിസിന്‍റെ പരിധിയിലുള്ള 236 വസ്തുനികുതി നിർണയം നടത്തിയെന്നും കാട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു. പരാതി ലഭിച്ചിട്ടും സെക്രട്ടറി അന്വേഷണം നടത്തിയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story