Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ​ണ്ട് വ​ക​മാ​റ്റി​യ...

ഫ​ണ്ട് വ​ക​മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
cash
cancel
camera_alt

representational image

നാ​ദാ​പു​രം: ഫ​ണ്ട് വ​ക​മാ​റ്റി റോ​ഡ് നി​ർ​മാ​ണം ന​ട​ത്താ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വ്. ഇ​രു​പ​താം വാ​ർ​ഡി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി- സെ​യ്ദ് മ​ൻ​സി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്ന തി​രി​മ​റി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജി​ല്ല ഓം​ബു​ഡ്സ്മാ​ൻ അ​തോ​റി​റ്റി​യാ​ണ് റോ​ഡി​ന് അ​നു​വ​ദി​ച്ച 2,81,376 രൂ​പ അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

2019-20 വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി- സൈ​ദ് മ​ൻ​സി​ൽ റോ​ഡി​ന്റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് 2022 ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വി.​എ. മു​ഹ​മ്മ​ദ് ഹാ​ജി ന​ൽ​കി​യ റി​വ്യൂ പ​രാ​തി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓം​ബു​ഡ്സ്മാ​ന്റെ ക​ണ്ടെ​ത്ത​ലു​ക​ൾ.

എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ഫ​ണ്ട് അ​നു​വ​ദി​ച്ച റോ​ഡി​ന് പ​ക​രം മ​റ്റൊ​രു റോ​ഡ് നി​ർ​മാ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesfundrecovering money
News Summary - Order to recover amount from employees who have diverted funds
Next Story