Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.കെ. ശശീന്ദ്രനെതിരെ...

എ.കെ. ശശീന്ദ്രനെതിരെ ചെക്ക് വിളിച്ച് എതിരാളിപ്പട

text_fields
bookmark_border
എ.കെ. ശശീന്ദ്രനെതിരെ ചെക്ക് വിളിച്ച് എതിരാളിപ്പട
cancel
camera_alt

a.k sasheendran

കോ​ഴി​ക്കോ​ട്: 2011ലെ ​പി​റ​വി മു​ത​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫി​നും എ.​കെ. ശ​ശീ​ന്ദ്ര​നും ഒ​പ്പം നി​ന്ന എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ന് ത​ട​യി​ടാ​ൻ നീ​ക്കം. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ പാ​ർ​ട്ടി​യാ​യ എ​ൻ.​സി.​പി​യി​ൽ നി​ന്നും ജി​ല്ല​യി​ലെ ചി​ല സി.​പി.​എം നേ​താ​ക്ക​ളി​ൽ​നി​ന്നു​മാ​ണ് പ്ര​തി​രോ​ധ​ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി​യാ​യ എ​ൻ.​സി.​പി-​എ​സി​ൽ​നി​ന്ന് എ​ല​ത്തു​ർ മ​ണ്ഡ​ലം തി​രി​കെ​യെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും എ.​കെ. ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ചി​ല ജി​ല്ല സി.​പി.​എം നേ​താ​ക്ക​ൾ സം​സ്ഥാ​ന നേ​താ​ക്ക​​ളെ അ​റി​യി​ച്ച​ത്. ആ ​സ​മ്മ​ർ​ദ​ത്തേ​ക്കാ​ളു​പ​രി എ.​കെ.​ശ​ശീ​ന്ദ്ര​ന് വെ​ല്ലു​വി​ളി ഉ​യ​രു​ന്ന​ത് എ​ൻ.​സി.​പി ജി​ല്ല-​സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ​നി​ന്നു ത​ന്നെ​യാ​ണ്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഇ​തി​​ന്റെ പ്ര​ത്യ​ക്ഷ​പ്ര​തി​ഷേ​ധ​വും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

എ​ൻ.​സി.​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് നി​ർ​ദേ​ശി​ക്കു​മെ​ന്ന ഉ​റ​പ്പ് വി​മ​ത​ർ​ക്കു​ണ്ട്.

ഇ​തി​ന് ത​ട​യി​ടാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ൽ ഏ​ക മ​ല​യാ​ളി​യാ​യി പി.​സി. ചാ​ക്കോ മാ​ത്ര​മാ​ണു​ള്ള​ത്. ദേ​ശീ​യ നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​ക്ഷ​ത്തി​നു​ള്ള​ത്. മ​ണ്ഡ​ലം പി​ടി​ക്കാ​ൻ എ.​കെ. ശ​ശീ​ന്ദ്ര​ന് ക​ഴി​യു​മെ​ന്ന ഉ​റ​പ്പ് സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം വെ​ച്ചു​പു​ല​ർ​ത്തു​മ്പോ​ഴും സി.​പി.​എ​മ്മി​​ന്റേ​തു​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ പോ​ൾ ചെ​യ്ത 1,64,350 വോ​ട്ടു​ക​ളി​ൽ 83,639 വോ​ട്ട് എ.​കെ. ശ​ശീ​ന്ദ്ര​നാ​യി​രു​ന്നു. യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ൻ സു​ൽ​ഫി​ക്ക​ർ മ​യൂ​രി​ക്ക് 45,137 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ടി.​പി. ജ​യ​ച​ന്ദ്ര​ന് 32,010 വോ​ട്ടും ല​ഭി​ച്ചി​രു​ന്നു. പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നെ കൈ​വി​ട്ട് എം.​കെ. രാ​ഘ​വ​നൊ​പ്പം നി​ന്ന മ​ണ്ഡ​ലം പി​ടി​ക്കാ​ൻ എ.​കെ. ശ​ശീ​ന്ദ്ര​ന് ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സി.​പി.​എം നേ​തൃ​ത്വം. എ​ന്നാ​ൽ, ത​​തു​ട​ർ​ച്ച​യാ​യ മ​ത്സ​ര​വും എ.​കെ. ശ​ശീ​ന്ദ്ര​ന്റെ ആ​രോ​ഗ്യ പ്ര​ശ്ന​വു​മാ​ണ് എ​ൻ.​സി.​പി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തോ​മ​സ് കെ. ​തോ​മ​സും എ.​കെ. ശ​ശീ​ന്ദ്ര​നും ത​മ്മി​ലു​ള്ള വ​ടം​വ​ലി ശ​ശീ​ന്ദ്ര​നെ​തി​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ശ്ര​മ​മു​ണ്ട്.

ഒ​രു വി​ഭാ​ഗം എ​ൻ.​സി.​പി ജി​ല്ല-​സം​സ്ഥാ​ന നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചി​ട്ടും എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്കം തു​ട​രു​ക​യാ​ണ് എ.​കെ. ശ​ശി​ന്ദ്ര​ൻ. എ​ൻ സി.​പി-​എ​സി​ലെ ഗ്രൂ​പ്പി​സ​വും പോ​ര​ടി​യും മൂ​ലം കൂ​ട്ട​ക്കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​ന്റെ ശ​ക്തി​യി​ലാ​ണ് എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ല​യു​റ​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionAK Saseendran
News Summary - Opposition calls for a check against A.K. Sasheendran
Next Story