Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിന്‍റെ കരിയർ...

കേരളത്തിന്‍റെ കരിയർ മേളയിൽ പങ്കെടുക്കാൻ അവസരം

text_fields
bookmark_border
educafe
cancel

കോ​ഴി​ക്കോ​ട്: മി​ക​ച്ച ക​രി​യ​ർ സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന മാ​ധ്യ​മം എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റി​വ​ൽ -എ​ജു​ക​ഫേ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​വ​ര​ങ്ങ​ളും എ​ജു​ക​ഫേ​യി​ൽ ല​ഭ്യ​മാ​കും. ഏ​​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ലാ​ണ് എ​ജു​ക​ഫേ ഒ​രു​ക്കു​ന്ന​ത്.

നി​ര​ന്ത​രം മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് തൊ​ഴി​ൽ -പ​ഠ​ന​മേ​ഖ​ല. ഈ ​മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ എ​ജു​ക​ഫേ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും സ​ഹാ​യി​ക്കു​ന്നു. മാ​റി​വ​രു​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും അ​തി​നെ എ​ങ്ങ​നെ സ്കൂ​ൾ​ത​ലം മു​ത​ൽ മ​ന​സ്സി​ലാ​ക്കാ​മെ​ന്ന് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കും.


വി​വി​ധ കോ​ഴ്സു​ക​ളു​ടെ കൗ​ൺ​സ​ലി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​വും. അ​ന്ത​ർ​ദേ​ശീ​യ എ​ജു​ക്കേ​ഷ​ന​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രും പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും വി​വി​ധ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും. വി​ദേ​ശ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശാ​ല​മാ​യ സാ​ധ്യ​ത കൂ​ടി​യാ​ണ് എ​ജു​ക​ഫേ തു​റ​ന്നി​ടു​ക.

കോ​മേ​ഴ്‌​സ്, മാ​നേ​ജ്മെ​ന്റ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, സി​വി​ൽ സ​ർ​വി​സ്, ആ​ർ​കി​ടെ​ക്ച​ർ, ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി നി​ങ്ങ​ൾ​ക്ക​റി​യേ​ണ്ട എ​ല്ലാ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എ​ജു​ക​ഫേ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ -തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ‘സി​ജി’ അം​ഗ​ങ്ങ​ൾ എ​ജു​​ക​​ഫേ​യി​ലെ​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ -ക​രി​യ​ർ -നൈ​പു​ണ്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കും സെ​ഷ​നു​ക​ൾ.

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ​യും പ​ഠ​ന​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സി​ജി ല​ഭ്യ​മാ​ക്കും. ഏ​തു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് സം​ശ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും. കു​ട്ടി​ക​ളി​​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദം, സ്വ​ഭാ​വ​വൈ​ക​ല്യം, ശാ​രീ​രി​ക -മാ​ന​സി​ക ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ പ​രി​ച​യ സ​മ്പ​ന്ന​രാ​യ സൈ​​ക്കോ​ള​ജി​സ്റ്റു​ക​ൾ എ​ജു​ക​ഫേ​യി​ൽ പ​ങ്കു​വെ​ക്കും.

സ്റ്റാ​ൾ, സ്​​പോ​ൺ​സ​ർ​ഷി​പ് വി​വ​ര​ങ്ങ​ൾ​ക്ക് 9645009444 എ​ന്ന ന​മ്പ​റി​ലും events@madhyamam.com എ​ന്ന ഇ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. ന​ൽ​കി​യി​രി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫേ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducafeMadhyamamKozhikode News
News Summary - Opportunity to participate in Kerala's career fair
Next Story