Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓപറേഷൻ ട്യൂബ്; 36...

ഓപറേഷൻ ട്യൂബ്; 36 ലക്ഷത്തി​‍െൻറ കുഴൽപ്പണം പിടികൂടി; മൂന്നു​േപർ അറസ്​റ്റിൽ

text_fields
bookmark_border
police investigation on black money
cancel
camera_alt

ഒാപറേഷൻ ട്യൂബി​ന്‍റെ ഭാഗമായി പന്തീരാങ്കാവ്​ പൊലീസ്​ ഹൈലറ്റ്​ മാളിലെ സി.ഡി.എമ്മിൽ പരിശോധന​െക്കത്തിയപ്പോൾ

കോ​ഴി​ക്കോ​ട്​​​​: 'ഒാ​പ​റേ​ഷ​ൻ ട്യൂ​ബ്'​ എ​ന്ന​പേ​രി​ൽ സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തു. കി​ണാ​ശ്ശേ​രി സ്വ​ദേ​ശി അ​ജ്​​മ​ൽ റോ​ഷ​നെ (23)11,25,700 രൂ​പ സ​ഹി​തം രാ​മ​നാ​ട്ടു​ക​ര​യി​ൽ​നി​ന്നും​ കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ജി​ൽ​ഷാ​ദി​നെ (24) 4,57,500 രൂ​പ സ​ഹി​തം വെ​സ്​​റ്റ്​​ഹി​ല്ലി​ൽ​നി​ന്നും അ​ന്ന​ശ്ശേ​രി സ്വ​ദേ​ശി ബാ​സി​തി​നെ​ (37) 3,60,000 രൂ​പ സ​ഹി​തം വ​ണ്ടി​പ്പേ​ട്ട​യി​ൽ​നി​ന്നും എ​സ്.​ഐ എ​സ്. നി​യാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ട​ക്കാ​വ്​ പൊ​ലീ​സ്​ സം​ഘ​മാ​ണ്​ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്.

പ​രി​ശോ​ധ​ന​ക്ക്​ ഹൈ​ല​റ്റ് മാ​ൾ പ​രി​സ​ര​ത്തെ​ത്തി​യ പ​ന്തീ​രാ​ങ്കാ​വ്​ പൊ​ലീ​സ്​ സം​ഘ​ത്തെ​ക്ക​ണ്ട്​ പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ ഉ​പേ​ക്ഷി​ച്ച്​ ര​ണ്ടം​ഗ​സം​ഘം ര​ക്ഷ​പ്പെ​ട്ടു. ഈ ​ബാ​ഗി​ൽ 16.50 ല​ക്ഷം രൂ​പ​യാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ​രെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ​പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദീ​പ്, കി​ര​ൺ, ജി​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ​തി​ങ്ക​ളാ​ഴ്​​ച ​വൈ​കീ​​ട്ടോ​ടെ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ വി​വി​ധ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ല​ർ​ക്കും പ​ണ​മ​യ​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു സി​റ്റി പൊ​ലീ​സി​‍െൻറ പ​രി​ശോ​ധ​ന. ന​ഗ​ര​പ​രി​ധി​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ 58 കാ​ഷ്​ ഡെ​പോ​സി​റ്റ്​ മെ​ഷീ​നു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​തി​‍െൻറ ഭാ​ഗ​മാ​യി പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​ര​േ​ത്ത കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​യി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestblack moneyMoney seizedOperation tube
News Summary - Operation tube; 36 lakh of black money seized; Three arrested
Next Story