Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനാഞ്ചിറ സ്​ക്വയറിൽ...

മാനാഞ്ചിറ സ്​ക്വയറിൽ ജിംനേഷ്യം: ഉദ്​ഘാടനം നാളെ

text_fields
bookmark_border
മാനാഞ്ചിറ സ്​ക്വയറിൽ ജിംനേഷ്യം: ഉദ്​ഘാടനം നാളെ
cancel
camera_alt

ശനിയാഴ്ച ഉദ്​ഘാടനം ചെയ്യുന്ന മാനാഞ്ചിറ സ്ക്വയറിലെ ഓപൺ ജിം

കോഴിക്കോട്​: മാനാഞ്ചിറ സ്​ക്വയറിൽ സ്​​േ​പാർട്​സ്​ കൗൺസിൽ ആഭിമുഖ്യത്തിലുള്ള മേൽക്കൂരയില്ലാത്ത ജിംനേഷ്യവും നവീകരിച്ച കൗൺസിൽ ഓഫിസ്​ കെട്ടിടവും സ്വാതന്ത്ര്യദിനത്തിൽ ഉദ്​ഘാടനം ചെയ്യും.

രാവിലെ 11ന്​ മേയർ തോട്ടത്തിൽ രവീന്ദ്രനാണ്​ ഉദ്​ഘാടനം നിർവഹിക്കുക. ​ജില്ല സ്​​േപാർട്​സ്​ കൗൺസിൽ ആഭിമുഖ്യത്തിൽ എൽ.ഐ.സി റോഡിനോട്​ ചേർന്നാണ്​ ജിംനേഷ്യം ഒരുങ്ങിയത്​.

സ്​ക്വയറിൽ പട്ടാളപ്പള്ളിക്ക്​ മുന്നിലെ കവാടം മുതൽ സ്​​േ​പാർട്​സ്​ കൗൺസിൽ കെട്ടിടം വരെയുള്ള ഭാഗത്ത്​ പ്രത്യേക പ്ലാറ്റ്​ഫോം പണിത്​ അതിന്​ മുകളിലാണ്​ 20 ലക്ഷം രൂപയുടെ ജിം ഒരുക്കിയത്​.

പച്ച ടൈലുകളും മറ്റും വിരിച്ച്​ ഈഭാഗം ഭംഗിയാക്കിയിട്ടുണ്ട്​. ബംഗളൂരുവിൽ നിന്ന്​ എത്തിച്ച 15 ആധുനിക ഉപകരണങ്ങളാണ്​ മുഖ്യം. മൊത്തം 15 സെൻറ്​ സ്​ഥലത്താണ്​ നിർമാണം. നടപ്പാതക്കൊപ്പം ഈ ഭാഗം മരങ്ങൾക്ക്​ തറകെട്ടി ഇരിപ്പിടങ്ങളുമൊരുക്കി.

കോവിഡ്​ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ പരിശീലകരുടെ മേൽനോട്ടത്തിൽ തന്നെ വ്യായാമത്തിന്​ സൗകര്യമൊരുക്കാനാണ്​ ശ്രമം.

സ്​​േ​പാർട്​സ്​ ഇൻഫ്രാസ്​ട്രക്​ചർ ​െഡവലപ്​മെൻറ്​ ആൻഡ്​​ സോഷ്യൽ വെൽഫെയർ കോഓപ്​ സൊസൈറ്റിക്കാണ്​ നിർമാണച്ചുമതല. നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്​ക്വയറിന്​ പടിഞ്ഞാറ് കോംട്രസ്​റ്റ്​ ഭാഗത്ത്​ നഗരസഭയുടെ ജി​ംനേഷ്യവും പണി തീർന്നിട്ടുണ്ട്​.

അമൃത്​ പദ്ധതിയിൽ 80 ലക്ഷം രൂപചെലവിലുള്ള മോടി പിടിപ്പിക്കലി​െൻറ ഭാഗമായാണ്​ നഗരസഭയുടെ ജിംനേഷ്യം. വിവിധ വ്യായാമങ്ങൾക്കുള്ള അഞ്ച്​ ഉപകരണങ്ങളാണ്​ ഇൗഭാഗത്ത്​ സ്​ഥാപിച്ചത്​. മരത്തിലും കാസ്​റ്റ്​ അയണിലും നിർമിച്ച കസേരകൾ വ്യായാമ ഉപകരണങ്ങൾക്ക്​ ചുറ്റും കൂട്ടിയിട്ടിരിക്കയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open gymmananchira
Next Story