മണന്തലക്കടവിൽ ഓപൺ ജിമ്മും ഇരിപ്പിടങ്ങളും വരുന്നു
text_fieldsമാവൂർ മണന്തലക്കടവിൽ ഓപൺ ജിംനേഷ്യത്തിന്റെ പ്രവൃത്തി തുടങ്ങിയപ്പോൾ
മാവൂർ: മണന്തലക്കടവിൽ പ്രഭാത-സായാഹ്ന സവാരിക്കാർക്ക് സമയം ചെലവഴിക്കാനും വ്യായാമത്തിനുമുള്ള സംവിധാനങ്ങൾ വരുന്നു. ഓപൺ ജിംനേഷ്യവും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നതിന്റെ പ്രവൃത്തിക്ക് തുടക്കമായി. മണന്തലക്കടവ് റോഡിൽ ഗ്രാസിം ഫൈബർ ഡിവിഷന്റെ കവാടം ഉണ്ടായിരുന്ന ഭാഗത്താണ് സംവിധാനങ്ങൾ വരുന്നത്.
റോഡിന്റെ ഇരുഭാഗവും ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കുകയും മാവൂർ പാടത്തേക്ക് മുഖം തിരിഞ്ഞിരിക്കുന്നവിധം ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഇതിനുള്ള ഫണ്ട് സ്വകാര്യ വ്യക്തികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറുഭാഗത്ത് വർക്കൗട്ടിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കും. ഗ്രാമപഞ്ചായത്ത് അനുവദിച്ച 3.85 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യത്തിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുക.
ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള കാലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. പ്രവർത്തനം തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഓപൺ ജിംനേഷ്യമുള്ള അപൂർവം പഞ്ചായത്തുകളിൽ മാവൂരും സ്ഥാനംപിടിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, പുലപ്പാടി ഉമ്മർ മാസ്റ്റർ എന്നിവർ പ്രവൃത്തി വിലയിരുത്താനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

