'കാപ്പ'യിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsബിലാൽ ബക്കർ
കോഴിക്കോട്: കാപ്പ ചുമത്തി ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജ് കാമ്പസ് ക്വാർട്ടേഴ്സിലെ ബിലാൽ ബക്കറിനെയാണ് (26) മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.
സിറ്റി ജില്ല പൊലീസ് മേധാവി എ. അക്ബറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവിറക്കിയത്. മെഡിക്കൽ കോളജ്, ടൗൺ, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ, ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ വധശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
സ്പെഷൽ ആക്ഷൻ ഗ്രൂപ് എസ്.ഐ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശിവദാസൻ, സിവിൽ പൊലീസ് ഓഫിസർ ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

