Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാനകിക്കാട് കൂട്ടബലാത്സംഗം: ഇരയെ മുമ്പ് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ജാനകിക്കാട് കൂട്ടബലാത്സംഗം: ഇരയെ മുമ്പ് പീഡിപ്പിച്ചയാൾ അറസ്റ്റിൽ
cancel

പേരാമ്പ്ര: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടിയെ രണ്ട് വർഷം മുമ്പ് പീഡിപ്പിച്ചയാളെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റു ചെയ്തു. ചെമ്പനോട മലപ്പാടി കണ്ടി മീത്തൽ അമൽ ബാബു (29) ആണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. ജാനകിക്കാട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെയാണ് ആദ്യം പീഡിപ്പിച്ചവരുടെ വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുക്കുകയായിരുന്നു.

ചെമ്പനോടയിൽ ഉത്സവത്തിന് പോയി വരുമ്പോള്‍ ഇയാളും മറ്റൊരാളും പീഡിപ്പിച്ചെന്നാണ് മൊഴി. കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് കേസുകൾ എടുത്തു.

ഈ മാസം മൂന്നിനാണ് 17 വയസുകാരിയായ ദലിത് പെൺകുട്ടിയെ ടൂറിസ്റ്റ് കേന്ദ്രമായ ജാനകികാട്ടിൽ വെച്ച് മയക്കുമരുന്ന് നൽകി നാലു യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത്. ഇതിന് മുമ്പ് ജാനകിക്കാട് കേസിലെ പ്രതിയും മറ്റൊരാളും പെരുവണ്ണാമൂഴി വനമേഖലയിൽ വെച്ച് പീഡിപ്പിച്ചതായുള്ള പരാതിയിലും കേസെടുത്തു. ഈ രണ്ടു കേസുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കൾ ഇപ്പോൾ റിമാൻഡിലാണ്.

പോക്‌സോ, ദലിതര്‍ക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തെ കേസിലും ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് പെണ്‍കുട്ടിയെന്നും, കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറല്‍ ജില്ല പൊലീസ് മേധാവി അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more arrested in Janakikkad rape case
Next Story