ഇനി ഓണപ്പൂരം
text_fieldsനഗരം ദീപാലംകൃതമാകും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായുള്ള ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ ഞായറാഴ്ച രാത്രി ഏഴിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ നഗരത്തില്‍ ദീപാലങ്കാരമൊരുക്കുന്നത്. ഇതിന് പുറമെ സി.എസ്.ഐ പള്ളി, എസ്.എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, ഓള്‍ഡ് കോർപറേഷന് കെട്ടിടം, ടൗണ്‍ഹാള്‍, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, പാളയം, കുറ്റിച്ചിറ, തളി, കടപ്പുറവും മിഠായി തെരുവുമടക്കം പ്രധാന കേന്ദ്രങ്ങളുമെല്ലാം ദീപവലയത്തിലാകും. പ്രധാനയിടങ്ങളില്‍ തീമാറ്റിക് ഡിസൈനിലാകും ദീപാലങ്കാരം ഒരുക്കുക. സെപ്തംബര്‍ ഏഴുവരെ ദീപഭംഗി ആസ്വദിക്കാന്‍ അവസരമുണ്ടാകും.
പൂക്കളമത്സരം ഇന്ന്
മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഞായറാഴ്ച ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായി നടക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന പൂക്കള മത്സരത്തില്‍ ഭിന്നശേഷി കുട്ടികളും പങ്കാളികളാവും. ജില്ലയില്‍ നിന്നും 15 ടീമുകള്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടക്കാവ് ഈസ്റ്റ് ഗവ. യുപി സ്കൂളിലാണ് ഇൻക്ലൂസീവ് പൂക്കളത്തിന് വേദിയൊരുക്കിയിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് മത്സരം. ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലിയും. ഇറ്റാലിയൻ തിയറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട് ഷോ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് കടപ്പുറത്താണ് പരിപാടി. ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ നടക്കുന്ന ആകാശ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസുമാണ് ഷോയുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

