Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാണമിങ്ങെത്തി;...

ഒാണമിങ്ങെത്തി; നഗരമുണർന്നു

text_fields
bookmark_border
ഒാണമിങ്ങെത്തി; നഗരമുണർന്നു
cancel
camera_alt

മിഠായി തെരുവ് ഓണം വിപണിയിലെ തിരക്ക്

കോഴി​ക്കോട്​: ഒാണമെത്തിയതോടെ നഗരമുണർന്നു. ജനജീവിതം സാധാരണ നിലയിലേക്ക്​. ഏതാണ്ട്​ കോവിഡിന്​ മുമ്പുള്ള കാലംപോലെ തെരുവുകളിൽ ആൾതിരക്ക്​. സ്വകാര്യ-കെ.എസ്​.ആർ.ടി.സി ബസുകൾ മുഴുവൻ സീറ്റിലും യാ​ത്രക്കാരെയുമായി നീങ്ങുന്ന കാഴ്​ച. മിഠായിത്തെരുവി​െൻറ തിരിച്ചുവരവാണ്​ ഏറെ പ്രതീക്ഷയുണർത്തുന്നത്​.

അകലം പാലിച്ചാണെങ്കിലും ആളുകൾ തെരുവിലിറങ്ങി നടക്കുന്നു. ഹോട്ടലുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്ന്​ ഭക്ഷണം കഴിക്കുന്നു. കോവിഡ്​ പ്രോ​േട്ടാ​േകാൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ തെരുവിൽ നിറയെ പൊലീസ്.​

തുണിക്കടകളിൽ കച്ചവടം വേണ്ടത്രയില്ല. പച്ചക്കറി, മസാലക്കടകൾ സജീവം. കുടുംബസമേതം നഗരത്തിൽ വരുന്നവരുടെ കൂട്ടത്തിൽ കുട്ടികളുമുണ്ട്​. പത്ത്​ വയസ്സിന്​ മുകളിലുള്ള കുട്ടികൾ ധൈര്യത്തോടെ ഇറങ്ങി നടക്കുന്നു. ഒാണക്കോടി വാങ്ങാൻ മുതിർന്ന പൗരന്മാരുമിറങ്ങിയിട്ടുണ്ട്​്​. ആറുമാസത്തോളമായി തുടരുന്ന കർ​ശന നിയന്ത്രണങ്ങൾക്ക്​ ഒാണത്തോടനുബന്ധിച്ച്​ ഇളവ്​ വന്നതി​െൻറ ആശ്വാസം ചില്ലറയല്ല.

ചെറുവാഹനങ്ങളുടെ തിരക്കാണ്​. പല​േപ്പാഴും വലിയ തോതിലുള്ള ഗതാഗത തടസ്സങ്ങളുമുണ്ട്​. ഏഴുമണിക്ക്​ ശേഷവും കടകൾ തുറക്കാമെന്നതാണ്​ വലിയ മാറ്റത്തിന്​ കാരണമായത്​. കച്ചവടത്തി​െൻറ മൂർധന്യവേളയിൽ കടയടച്ചുപോവുന്നത്​ വലിയ തിരിച്ചടിയായിരുന്നു വ്യാപാരികൾക്ക്​. ഒമ്പതു മണിവരെ തുറക്കുന്നതോടെ ആളുകൾ നഗരത്തിൽ ഇറങ്ങുന്നു. വ്യാപാരികളുടെ ശക്​തമായ ആവശ്യമായിരുന്നു ഇത്​. അതേസമയം, കണ്ടെയ്​ൻമെൻറ്​ സോണുകൾ കർശന നിയന്ത്രണത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mittayi theruvuonam2020calicut city
Next Story