Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം:...

ഓണം: ഒഴിച്ചുകൂടാനാവില്ല കായവറുത്തത്

text_fields
bookmark_border
ഓണം: ഒഴിച്ചുകൂടാനാവില്ല കായവറുത്തത്
cancel
camera_alt

ഓണം വിപണിയിലേക്ക് കായ വറുക്കുന്ന തൊഴിലാളി

കോഴിക്കോട്​: ഓണത്തിന്​ ഒഴിച്ചുകൂടാനാവാത്തതാണ് വറുത്തകായയെങ്കിലും വിലക്കയറ്റം കടുപ്പമാണ്​​. രണ്ടാഴ്​ച മുമ്പ്​ കിലോക്ക്​ 300 മുതൽ 320 വരെയുണ്ടായിരുന്ന വറുത്തകായക്ക്​ ഓണമടുത്തപ്പോൾ 340 മുതൽ 360 വരെയായി വിലയുയർന്നു. നഗരത്തിൽ 400 രൂപ വരെ ഇൗടാക്കുന്നവരുമുണ്ട്​.

എന്നാൽ കോവിഡ്​ കാലത്തെ പ്രവണതയായ വഴിയോരത്തെ വറുത്തകായ വിൽപനക്കാരിൽനിന്ന്​ 160 രൂപക്ക്​ വരെ വറുത്തകായ കിട്ടും. ജില്ലയിൽ പലഭാഗത്തും റോഡരികിൽ വറുത്തകായ വിൽപന തകൃതിയാണ്​. പ്രവാസികളും ​കോവിഡ്​ കാലത്ത്​ ജോലി നഷ്​ടപ്പെട്ടവരുമെല്ലാം സജീവമാണ്​.

നേന്ത്രപ്പഴത്തിനും വെളിച്ചെണ്ണക്കും വിലകൂടിയതാണ്​ വിലക്കയറ്റത്തിന്​ കാരണം പറയുന്നത്​. ​നേന്ത്രന്​ കിലോക്ക്​ 65 രൂപ വരെ വിലയുണ്ട്​. ഓണത്തി​െൻറ മറ്റ്​ പ്രിയപ്പെട്ടയിനങ്ങളായ ശർക്കരയുപ്പേരിക്കും വറുത്ത ഉപ്പേരിക്കും മറ്റു ചിപ്സുകൾക്കുമെല്ലാം വറുത്തകായയുടെ വിലതന്നെയാണ്​.

വണ്ണം കൂടിയ നാടൻ, മേട്ടുപ്പാളയം കുലകളാണ് വറുത്തകായയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പകരം മാർക്കറ്റിൽ ലഭ്യമായ വിലകുറഞ്ഞയിനങ്ങൾ ഉപയോഗിക്കുന്നവരാണ്​ വറുത്തകായ വിലകുറച്ച്​ വിൽക്കുന്നതെന്ന്​ ബേക്കറിയുടമകൾ പറയുന്നു.

ബേക്കറികളിൽ ഹലുവ, പാക്ക്​, ലഡു തുടങ്ങിയ ഇനങ്ങൾക്കും ഓണക്കാലത്ത്​ നല്ല ഡിമാൻറാണ്​. ഓണ സമ്മാനമായി നൽകാനാണ്​ ഇവ കൂടുതൽ വിറ്റുപോവുന്നത്​. എങ്കിലും കോവിഡ്​ പ്രതിസന്ധികാലത്ത്​ ​ കച്ചവടം പാതിയായി കുറഞ്ഞുവെന്നാണ്​ കച്ചവടക്കാരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banana Fryonam2020
Next Story