സീബ്രാലൈൻ മാഞ്ഞത് അപകടക്കെണിയാകുന്നു
text_fieldsടൗണിൽ മാഞ്ഞുപോയ സീബ്രാലൈനുകൾ
ഓമശ്ശേരി: സംസ്ഥാനപാതയിൽ ഓമശ്ശേരി ടൗണിലെ രണ്ടു പ്രധാന ജങ്ഷനുകളിലെ സീബ്രാലൈനുകൾ മാഞ്ഞത് അപകടക്കെണിയാകുന്നു. ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നിടത്തെയും തിരുവമ്പാടി റോഡ് ജങ്ഷനിലേയും സീബ്രാലൈനുകളാണ് മാഞ്ഞത്.
ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ മിക്കതും ബസ് സ്റ്റാൻഡിൽ കയറാറില്ല. ഈ ബസുകളിൽ വരുന്ന യാത്രക്കാർക്ക് ബസ് സ്റ്റാൻഡിൽ കയറാനും ശബരി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ വിവിധ കടകളിൽ എത്തുന്നവരും ആശ്രയിക്കുന്ന സീബ്രാലൈനുകളാണ് മാഞ്ഞുപോയത്. തിരുവമ്പാടി ജങ്ഷൻ ടൗൺ മസ്ജിദിലേക്കു വരുന്ന യാത്രക്കാരും സീബ്രലൈൻ മാഞ്ഞതു കാരണം റോഡ് മുറിച്ചുകടക്കുന്നതിന് പ്രയാസപ്പെടുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

