തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsപുത്തൂരിൽ ആക്രമണം നടത്തിയതിന് പിടിയിലായ രമേഷ് കുമാർ, സുനിൽ കുമാർ എന്നിവർ
ഓമശ്ശേരി: പുത്തൂരില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാജസ്ഥാന് സ്വദേശി അശ്വന്തിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ശ്രീരംഗ നഗര്‍, ഗംഗാ നഗര്‍ സ്വദേശികളായ രമേഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്.പുത്തൂരില്‍ താമസിക്കുന്ന ഇവർ രാത്രിയില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടാവുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

