മുണ്ടുപാറ പൊയിലിൽ അപകട പരമ്പര
text_fieldsഓമശ്ശേരി പൊയിലിൽ ഇന്നലെയുണ്ടായ അപകട പരമ്പരയിൽപ്പെട്ട വാഹനങ്ങൾ
ഓമശ്ശേരി: സംസ്ഥാന പാതയിൽ ഓമശ്ശേരി മുക്കം റോഡിൽ മുണ്ടുപാറ പൊയിൽ അങ്ങാടിയിൽ അപകട പരമ്പര. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഓമശ്ശേരി ഭാഗത്തേക്കു വരുകയായിരുന്ന ടിപ്പറും മുക്കം ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കറും തമ്മിലിടിച്ചു. ടിപ്പർ സമീപത്തെ കോഴിക്കടയിലേക്കു പാഞ്ഞുകയറി. കെട്ടിടത്തിന്റെ മേൽക്കൂര നശിച്ചു. ടാങ്കറിനും സാരമായ കേടുപറ്റി.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ, നേരത്തെ അപകടമുണ്ടാക്കിയ ടാങ്കറിനെ വെട്ടിച്ച കാർ സമീപത്തെ സ്റ്റീൽ കടയിലേക്കും പാഞ്ഞുകയറി. കടക്കു നാശം സംഭവിച്ചു. ചാറ്റൽ മഴയാണ് അപകട കാരണം. നബിദിനമായതിനാൽ കടകൾ അടഞ്ഞുകിടന്നത് ആളപായം ഒഴിവാക്കി. വളവും ഇറക്കവും പുതുതായി ടാറിങ് നടന്നപ്പോൾ ഉണ്ടായ മിനുസവും ഇവിടെ അപകടം വർധിപ്പിച്ചിട്ടുണ്ട്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇപ്പോൾ അപകടം കൂടുതലാണ്.

