Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ: വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ: വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ
cancel
camera_alt

ഉ​ദ്ഘാ​ട​നം കഴിഞ്ഞിട്ടും ഓ​മ​ശ്ശേ​രി​യി​ൽ

അ​ട​ഞ്ഞുകിടക്കുന്ന വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം

ഓ​മ​ശ്ശേ​രി: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടി​ല്ല. 34 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കൊ​ടു​വ​ള്ളി റോ​ഡി​ലാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഗ്രൗ​ണ്ട്‌ ഫ്ലോ​റി​ൽ വ​നി​ത​ക​ൾ​ക്കു​ള്ള ര​ണ്ട്‌ ശു​ചി​മു​റി​ക​ളും ഫീ​ഡി​ങ് റൂ​മും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ശു​ചി​മു​റി​യും കോ​ഫീ​ഷോ​പ്‌ ഔ​ട്ട് ലെ​റ്റു​മാ​ണ്‌ ഒ​രു​ക്കി​യ​ത്‌.

ഒ​ന്നാം നി​ല​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കു​ള്ള മൂ​ത്ര​പ്പു​ര, ശു​ചി​മു​റി​ക​ൾ, ബാ​ൽ​ക്ക​ണി എ​ന്നി​വ​യാ​ണു​ള്ള​ത്‌. വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​വാ​ത്ത​താ​ണ് ത​ട​സ്സം. കു​ഴ​ൽ​ക്കി​ണ​ർ സ്ഥാ​പി​ച്ച് പ്ലം​ബി​ങ് ജോ​ലി ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്റെ അ​നു​മ​തി സാ​ങ്കേ​തി​ക കു​രു​ക്കി​ലാ​യ​ത് കാ​ര​ണം നി​ർ​മാ​ണ പ്ര​വൃ​ത്തി നീ​ണ്ടു​പോ​വു​ക​യാ​ണ്. ഇ​തൊ​ന്നും ക​ഴി​യാ​തെ എ​ന്തി​നാ​ണ് നേ​ര​ത്തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClosedOmasseryRest Roomkozhikode News
News Summary - Months after opening: Roadside rest stop remains closed
Next Story