Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightകടകളിൽ ആരോഗ്യ വകുപ്പ്...

കടകളിൽ ആരോഗ്യ വകുപ്പ് പരിശോധന

text_fields
bookmark_border
കടകളിൽ ആരോഗ്യ വകുപ്പ് പരിശോധന
cancel
camera_alt

ആ​രോ​ഗ്യ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​മ​ശ്ശേ​രി​യി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

ഓമശ്ശേരി: സാംക്രമികരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ-മാംസ സ്റ്റാളുകൾ, പലചരക്കു കടകൾ, മറ്റു കടകൾ എന്നിവിടങ്ങളിൽ രണ്ടു ദിവസമായി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

പരിശോധനയിൽ ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമാനുസൃതം പ്രവർത്തിക്കുന്നതിന് കർശന നിർദേശങ്ങൾ നൽകി.

തുടർന്നും നിയമലംഘനം നടത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 75ഓളം കടകളിലാണ് പരിശോധന നടന്നത്. ആറ് കടകൾക്കു നോട്ടീസ് നൽകി. സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ചില കടകൾ മലിനജലം ഓടയിൽ ഒഴുക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജുഷ, ടി.ഒ. ജോൺസൺ ഫിലിപ്പോസ്, ടി. സജീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച കട ഉടമകളിൽനിന്ന് പിഴ ഈടാക്കി.

എല്ലാ സ്ഥാപനങ്ങളും പുകയില നിരോധിത മേഖല, ഇവിടെ പുകവലി ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിക്കണം. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബി. സായ്നാഥ് അറിയിച്ചു.

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ കൊടിയത്തൂർ, ചുള്ളിക്കാപ്പറമ്പ്, പന്നിക്കോട് പ്രദേശങ്ങളിലെ കടകളിൽ ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

പഞ്ചായത്തിലെ നിരവധി മാംസ, മത്സ്യ വിൽപന കടകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി.

സ്ഥാപനങ്ങളിൽ പുകവലി നിരോധിത മേഖല, ഇവിടെ പുകവലി ശിക്ഷാർഹം എന്നീ ബോർഡുകൾ സ്ഥാപിക്കാത്തവർക്ക് ബോർഡ് സ്ഥാപിക്കാൻ കർശന നിർദേശം നൽകി. തുടർന്നും നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

Show Full Article
TAGS:Health department inspection shops Kozhikode 
News Summary - Health department inspection in shops
Next Story