Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓമശ്ശേരി ടൗണിലെ ഫൂട്പാത്ത് കച്ചവടം തടഞ്ഞു
text_fieldsbookmark_border
ഓമശ്ശേരി ടൗണിലെ ഫൂട്പാത്ത് കച്ചവടം ആരോഗ്യ വകുപ്പ് അധികൃതർ ഒഴിപ്പിക്കുന്നു
ഓമശ്ശേരി: താഴെ അങ്ങാടിയിൽ അപകടകരമായ രീതിയിൽ ഫുട്പാത്തിൽ നടത്തിയ പച്ചക്കറി വിൽപന ആരോഗ്യ വകുപ്പ് അധികൃതർ തടഞ്ഞു. കച്ചവടക്കാരെ താക്കീത് നൽകി വിട്ടു. നിയമലംഘനം തുടർന്നാൽ കേസെടുക്കുമെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ടി. സജീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഫൂട്പാത്ത് കച്ചവട ക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. ആതിര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

