Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർജന്റീന-സൗദി മത്സരം കാണാൻ ജനം ഒഴുകിയെത്തി; ബസ് സ്റ്റാൻഡിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
ഓമശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്നലെ കളി കാണാനെത്തിയ ജനക്കൂട്ടം
ഓമശ്ശേരി: ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന അർജന്റീന-സൗദി അറേബ്യ മത്സരം കാണുന്നതിന് ബസ് സ്റ്റാൻഡിൽ ജനം ഒഴുകിയെത്തി. എൽ.ഇ.ഡി വാളിൽ സജ്ജീകരിച്ച മത്സരപ്രദർശനം ബസ് സ്റ്റാൻഡിൽ എത്തിയവർ കളി കഴിയുന്നതുവരെ കാത്തിരുന്നു കണ്ടു. ഇത് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു ഗതാഗത തടസ്സത്തിനു കാരണമായി.
കളി കാണുന്നവരിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളും ഉണ്ടായിരുന്നു. മത്സരം സ്കൂൾ വിടുന്ന സമയത്തായത് വിദ്യാർഥികൾ വീട്ടിലെത്താൻ വൈകാൻ കാരണമായി. കടകൾക്കു മുന്നിലും കുട്ടികളുടെ കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇഷ്ട താരം ലയണൽ മെസ്സിയുള്ളതാണ് കാണികൾ വർധിക്കാൻ കാരണമായത്. കളിയിൽ അർജന്റീന തോറ്റത് ആരാധകരെ ദുഃഖത്തിലാക്കി. അർജന്റീനയുടെ പരാജയം ബ്രസീൽ, പോർചുഗൽ തുടങ്ങിയവയുടെ ആരാധകർ പടക്കം പൊട്ടിച്ച് കൊണ്ടാടി.
Next Story

