Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightചി​കി​ത്സ...

ചി​കി​ത്സ സഹായത്തിനു​ള്ള വീ​ഡി​യോ ദു​രു​പ​യോ​ഗം ചെ​യ്ത്‌ പ​ണം തട്ടുന്ന​താ​യി പ​രാ​തി

text_fields
bookmark_border
frauding
cancel

ഓ​മ​ശ്ശേ​രി: അ​മ്പ​ല​ക്ക​ണ്ടി​യി​ലെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന യു​വ​തി​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്കു​ന്ന​തി​നാ​യി ഫ​ണ്ട്‌ ശേ​ഖ​രി​ക്കു​ന്ന​തി​ന്‌ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഒ​രു വ​ർ​ഷം മു​മ്പ്‌ അ​പ്‌​ലോ​ഡ്‌ ചെ​യ്ത വി​ഡി​യോ ദു​രു​പ​യോ​ഗം​ചെ​യ്ത്‌ അ​ജ്ഞാ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണം​പി​രി​ക്കു​ന്ന​താ​യി പ​രാ​തി.

യു​വ​തി​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ലി​ന്‌ ഉ​ദ്ദേ​ശി​ച്ച പ​ണം ഒ​രു​ദി​വ​സം കൊ​ണ്ടു​ത​ന്നെ ല​ഭി​ക്കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം പ​ണ​പ്പി​രി​വ് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന​ത്തെ വി​ഡി​യോ​യാ​ണ്‌ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്‌. യു​വ​തി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ്‌ ഇ​പ്പോ​ൾ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്‌.

16,500ല​ധി​കം ഫോ​ളോ​വേ​ഴ്സു​ള്ള mission_givinglife എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ്‌ പ്ര​ധാ​ന​മാ​യും ഈ ​വി​ഡി​യോ അ​ജ്ഞാ​ത അ​ക്കൗ​ണ്ട്‌ ന​മ്പ​റും ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ ടി.​എം വി​വ​ര​ങ്ങ​ളും ന​ൽ​കി പ​ണ​പ്പി​രി​വ്‌ ന​ട​ക്കു​ന്ന​ത്‌. ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നാ​ണ്‌ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്‌. 800116528 എ​ന്ന ഫോ​ൺ​ന​മ്പ​റും dalimahar002@okicici എ​ന്ന യു.​പി.​ഐ ഐ​ഡി​യും പോ​സ്റ്റി​ൽ കാ​ണു​ന്നു​ണ്ട്‌.

501020783809 എ​ന്ന അ​ക്കൗ​ണ്ട്‌ ന​മ്പ​റും NSPB0000002 എ​ന്ന ഐ.​എ​ഫ്‌.​എ​സ്‌.​സി കോ​ഡും പോ​സ്റ്റി​ലു​ണ്ട്‌. ബാ​ങ്കി​ന്റെ പേ​ര്‌ എ​ൻ.​എ​സ്‌.​ഡി.​എ​ൽ പേ​മെ​ന്റ്‌ ബാ​ങ്ക്‌ എ​ന്നാ​ണ്‌ രേ​ഖ​പ്പെ​ടു​ത്തി​യ​ത്‌. അ​ക്കൗ​ണ്ട്‌ ഉ​ട​മ​യു​ടെ പേ​ര്‌ ദ​ലി മ​ഹ​ർ എ​ന്നാ​ണു​ള്ള​ത്‌. ഇ​ന്ന​ലെ രാ​ത്രി വ​രെ ഏ​ഴ്‌ ല​ക്ഷ​ത്തോ​ള​മാ​ളു​ക​ൾ കാ​ണു​ക​യും പ​തി​നേ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ ലൈ​ക്ക​ടി​ക്കു​ക​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്‌.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്‌ എം. ​മു​ഹ​മ്മ​ദ​ലി ഫൈ​സി​യും കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Extorting moneyKozhikode news
News Summary - Complaint about misuse of video for medical help and extorting money
Next Story