ഓമശ്ശേരി: വളർത്തുപക്ഷിയുടെ ചുണ്ടിൽ കുടുങ്ങിയ കമ്പിവളയം അഗ്നിശമന സേനാവിഭാഗം പുറത്തെടുത്ത് കിളിയെ രക്ഷപ്പെടുത്തി.
ഓമശ്ശേരി മന്നങ്ങൽ അബ്ദുൽ മുനീറി െൻറ വളർത്തുപക്ഷി കൊയിനൂർ ഗ്രീക്ക് ചിക്കിൻറ കൊക്കിലാണ് കൂടി െൻറ ഊഞ്ഞാലിൽ കൗതുകത്തിനു വെച്ച വളയങ്ങളിലൊന്നു അബദ്ധവശാൽ കുടുങ്ങിയത്. കിളിക്കു പിന്നീട് വായ തുറക്കാൻ പറ്റാതായി.
Birdകിളിയെ രക്ഷിച്ചെടുക്കാൻ വീട്ടിൽ വെച്ച് നടത്തിയ ശ്രമം വിജയിച്ചില്ല. തുടർന്ന് മുക്കം ഫയർഫോഴ്സിലെത്തി. അവർ ചുണ്ടിൽ നിന്നും സുരക്ഷിതമായി വളയം പുറത്തെടുത്ത് കിളിയെ രക്ഷിച്ചു. ഇതോടെയാണ് പക്ഷിക്ക് ചുണ്ടു തുറക്കാനായത്.