ഇരുതുള്ളിപുഴ മലിനീകരണത്തിനെതിരെ വീടകങ്ങളിൽ പ്രതിഷേധം
text_fieldsഓമശ്ശേരി: ഇരുതുള്ളി പുഴയോരത്തിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് കട് കോഴി മാലിന്യസംസ്കരണഫാക്ടറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി.
വിഷവായു ശ്വസിച്ച് ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ കൂടത്തായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതായാണ് പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടു മുറ്റ സമരം നടത്തി. കൂടത്തായി പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ സമരത്തിൽ പങ്കാളികളായി.
സമരത്തിന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.ടി. മനോജ്കുമാർ, കെ.പി. അഹമ്മദ് കുട്ടി, കെ.കെ. മുജീബ്, കെ.പി. കുഞ്ഞമ്മത്, വി.കെ. ഇമ്പിച്ചി മോയി, മുസ്തഫ, ഒ.പി. അബ്ദുറഹ്മാൻ, പി.സി. മോയിൻകുട്ടി, ദേവദാസൻ, എ.പി. ഷൈജു, എ.കെ. നാസർ, റാമിസ്, വാർഡ് അംഗങ്ങളായ ഷീജ, കെ. കരുണാകരൻ എന്നിവർ നേതൃത്വം നൽകി.