ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം: അറ്റകുറ്റപ്പണിക്ക് മൂന്നുലക്ഷമില്ല; ചാമ്പ്യൻഷിപ്പുകൾ വിടപറയുന്നു
text_fieldsജില്ല സീനിയർ ജൂനിയർ അത് ലറ്റിക്സ് മീറ്റ് നടക്കുന്ന മെഡി. കോളജ് ൈമതാനത്തെ സിന്തറ്റിക് ട്രാക് ഫിനിഷിങ് പോയന്റിൽ തകർന്ന നിലയിൽ
കോഴിക്കോട്: കൃത്യമായ അറ്റകുറ്റപ്പണിയില്ലാത്തതിനാൽ ജില്ലയുടെ അഭിമാനമായ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽനിന്ന് ചാമ്പ്യൻഷിപ്പുകൾ അകലുന്നു. ദേശീയ ഗെയിംസ്, ദേശീയ സ്കൂൾകായികമേള, ഐ ലീഗ് പ്രാഥമിക മത്സരങ്ങൾ തുടങ്ങിയവക്കും നിരവധി സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്കും വേദിയായ സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ.
സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ സംസ്ഥാന അത്ലറ്റിക് മീറ്റ് കോഴിക്കോട്ട് നിന്നു മാറ്റി തിരുവനന്തപുരത്തേക്ക് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ദേശീയ ഗെയിംസിന്റെ ഭാഗമായി മലബാറിന് ലഭിച്ച ആദ്യ സിന്തറ്റിക് ട്രാക്കാണ് അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നത്. ട്രാക്ക് അറ്റകുറ്റപ്പണിക്ക് മൂന്നുലക്ഷം രൂപ ചെലവ് വരുമെന്നും അത് ലഭിക്കാത്തതിനാലാണ് പണി വൈകുന്നതെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
14,500 രൂപയാണ് ഒരുദിവസത്തേക്കുള്ള വാടക. ഇത് ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ചെലവുകൾക്കും മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മെഡിക്കൽ കോളജിന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി വ്യക്തമാക്കുന്നത്. മാനേജിങ് കമ്മിറ്റിയിൽ സ്പോർട്സ് കൗൺസിൽ, സ്പോർട് അസോസിയേഷനുകൾ, കോർപറേഷൻ പ്രതിനിധികളില്ലെന്ന് ആക്ഷേപമുണ്ട്. ട്രാക്കിനു പുറമെ, മറ്റ് അത്ലറ്റിക് മത്സര വേദികളും തകർന്നിരിക്കുകയാണ്.
ജംപിങ് ബിറ്റ്, ത്രോവിങ് സെറ്ററിന്റെ നെറ്റ്, ഹാർമർ ട്രോയുടെ കേജ് എന്നിവക്കെല്ലാം കോടുപാട് സംഭവിച്ചിട്ടുണ്ട്. കനത്ത ഫീസ് ഈടാക്കിയിട്ടും ട്രാക്ക് പോലും കൃത്യമായി പരിപാലിക്കാത്ത മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടിൽ പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

