Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ ക്ലാസിൽ...

ഓൺലൈൻ ക്ലാസിൽ നഗ്​നതപ്രദർശനം; കോഴിക്കോട്​ രണ്ട്​ കേസെടുത്തു

text_fields
bookmark_border
Nudity display; Young man arrested
cancel

കോ​ഴി​ക്കോ​ട്​: സ്​​കൂ​ളി​‍െൻറ​യും ട്യൂ​ഷ​ൻ സെൻറ​റി​‍െൻറ​യും ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ നു​ഴ​ഞ്ഞു​ക​യ​റി ന​ഗ്​​ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്​ കേ​സെ​ടു​ത്തു. മീ​ഞ്ച​ന്ത ഗ​വ. ഹൈ​സ്​​കൂ​ൾ, വി​ശ്വ​വി​ദ്യാ​പീ​ഠം ട്യൂ​ഷ​ൻ സെൻറ​ർ എ​ന്നി​വ​യു​ടെ ഓ​ൺ​ൈ​ല​ൻ ക്ലാ​സി​ലാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റ്റ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. ഓ​ൺ​ലൈ​ൻ ക്ലാ​സ്​ ന​ട​ക്ക​വെ അ​ജ്ഞാ​ത​ൻ നു​ഴ​ഞ്ഞു​ക​യ​റി തെ​റി​പ​റ​യു​ക​യും ന​ഗ്​​ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സ്​​കൂ​ൾ, ട്യൂ​ഷ​ൻ സെൻറ​ർ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പ​ന്നി​യ​ങ്ക​ര പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ്​ വി​വ​രം.

പോക്​സോ ചുമത്തി പൂട്ടും

ക്ലാസുകളിൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റി കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തും പ​തി​വാ​യ​തോ​െ​ട 'പോ​ക്​​സോ' നി​യ​മം ഉ​ൾ​പ്പെ​െ​ട ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​ണ്​ പൊലീസ്​ തീ​രു​മാ​നം. 18 വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ഇ​ത്ത​രം സ​ന്ദേ​ശം അ​യ​ക്കു​ന്ന​തു​ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നി​രി​ക്കെ അ​വ​രു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​മു​റി​യി​ൽ ക​യ​റി അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ഗു​രു​ത​ര കു​റ്റ​മെ​ന്ന നി​ല​യി​ൽ ക​ണ്ടാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

സ്​​കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ ക്ലാ​സി​‍െൻറ ലി​ങ്കു​ക​ൾ കൈ​മാ​റു​ക​യോ വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലി​ടു​ക​യോ ​െച​യ്യു​ന്ന​താ​ണ്​ പ​ല​പ്പോ​ഴും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക്​ തു​ണ​യാ​വു​ന്ന​െ​ത​ന്ന്​ ഹൈ​ടെ​ക്​ ക്രൈം ​എ​ൻ​ക്വ​യ​റി സെ​ൽ അ​ഡീ​ഷ​ന​ൽ സൂ​പ്ര​ണ്ട്​ ഇ.​എ​സ്.​ ബി​ജു​മോ​ൻ പ​റ​ഞ്ഞു. ഇ​ത്ത​രം നു​ഴ​ഞ്ഞു​ക​യ​റ്റം​പോ​ലും ഐ.​ടി.​നി​യ​മ പ്ര​കാ​രം ഹാ​ക്കി​ങ്ങി​െൻറ പ​രി​ധി​യി​ലാ​ണ്​ വ​രു​ക. മാ​ത്ര​മ​ല്ല അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യോ അ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ​െച​യ്​​താ​ൽ പോ​ക്​​സോ ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​നും ക​ഴി​യും. അ​ധ്യാ​പി​ക​മാ​ർ ക്ലാ​സെ​ടു​ക്കു​േ​മ്പാ​ഴാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റി കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ങ്കി​ൽ സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നെ​തി​രാ​യ വ​കു​പ്പു​ക​ളും ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു.

വ്യാ​ജ ഐ.​ഡി ഉ​പ​യോ​ഗി​ച്ച്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ക​യ​റു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ളും വി​ഡി​യോ​ക​ളും അ​യ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ങ്ങ​ളി​ൽ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​തി​ന​കം അ​റു​പ​തോ​ളം പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ൽ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത എ​ട്ട്​ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഹാ​ജ​ർ പ​ട്ടി​ക​യി​ലേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ​പേ​ർ ഓ​ൺ​ലൈ​ൻ ക്ലാ​സി​ലെ​ത്തി​യ​ത​ട​ക്കം കോ​ഴി​ക്കോ​ട്ട്​ മാ​ത്രം ഒ​മ്പ​ത്​ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്​. ലി​ങ്കു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​തോ​െ​ട സ്​​കൂ​ള​ധി​കൃ​ത​ർ പു​തി​യ ലി​ങ്ക്​ സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളെ എ​ളു​പ്പം തി​രി​ച്ച​റി​യാ​വു​ന്ന രീ​തി​ക​ളും അ​വ​ലം​ബി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വി​ദേ​ശ നി​ർ​മി​ത പ്ലാ​റ്റ്​​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ സാ​​ങ്കേ​തി​ക സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സ​ർ​ക്കാ​റി​നും ഏ​ജ​ൻ​സി​ക​ൾ​ക്കും പ​രി​മി​തി​ക​ളു​മു​ണ്ട്​.

ഓ​ൺ​ലൈ​ൻ ക്ലാ​സ്​ സു​ര​ക്ഷി​ത​മാ​ക്കാം

•ക്ലാ​സു​ക​ളു​ടെ ലി​ങ്ക്​ കൈ​മാ​റ​രു​ത്.

•ഓ​രോ കു​ട്ടി​ക്കും പ്ര​ത്യേ​കം ഐ.​ഡി​യും പാ​സ്​​വേ​ഡും ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക.

•ക്ലാ​സി​ന്​ സു​ര​ക്ഷി​ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോം ഉ​പ​യോ​ഗി​ക്കു​ക.

•രക്ഷിതാ​ക്ക​ളു​ടെ​യോ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യോ ഇ–​മെ​യി​ൽ ഐ.​ഡി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

•ഇ-​മെ​യി​ൽ ഐ.​ഡി കു​ട്ടി​ക​ളി​ൽ നി​ന്നാ​ണ്​​ ശേ​ഖ​രി​ച്ച​തെ​ങ്കി​ൽ സ്​​ഥി​രീ​ക​രി​ക്കു​ക.

•ക്ലാ​സു​ക​ൾ​ക്കു​ മു​മ്പ്​ ഹാ​ജ​രെ​ടു​ത്ത്​ മ​റ്റു​ള്ള​വ​രി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക.

•ക്ലാ​സ്​ ​െറ​ക്കോ​ഡ്​ ​െച​യ്യു​ക.

•അ​ന​ധി​കൃ​ത​മാ​യി ക്ലാ​സി​ൽ പ്ര​വേ​ശി​ച്ച​വ​രെ ഒ​ഴി​വാ​ക്കു​ക​യും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്യു​ക.

•ക്ലാ​സി​നി​ടെ ആ​രെ​ല്ലാം ജോ​യി​ൻ ചെ​യ്യു​ന്നു, വി​ട്ടു​പോ​കു​ന്നു എ​ന്ന്​​ അ​ധ്യാ​പ​ക​രോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​വ​രോ നി​രീ​ക്ഷി​ക്കു​ക.

•വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പു​ണ്ടാ​ക്കു​േ​മ്പാ​ൾ ലി​ങ്കു​ക​ളു​പ​യോ​ഗി​ക്കാ​തെ ഓ​രോ​രു​ത്ത​​രെ​യാ​യി ചേ​ർ​ക്കു​ക.

•സോ​ഫ്​​റ്റ്​​വേ​റു​ക​ളും ബ്രൗ​സ​റു​ക​ളും മ​തി​യാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​പ്ഡേ​റ്റ്​ ​െച​യ്യു​ക.

•സം​ശ​യ നി​വാ​ര​ണ​ങ്ങ​ൾ​ക്ക്​ ചാ​റ്റ്​ ബോ​ക്​​സ്​ ഉ​പ​യോ​ഗി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuditypocsoonline class
News Summary - Nudity in online class; registered two cases in Kozhikode
Next Story