കുപ്രസിദ്ധ മോഷ്ടാവിനെ ‘കാപ്പ’ ചുമത്തി ജയിലിലാക്കി
text_fieldsമുജീബ്
കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ ‘കാപ്പ’ ചുമത്തി ജയിലിലടച്ചു. കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയിൽ മുജീബിനെയാണ് (38) ജയിലിലടച്ചത്. 2021ൽ പയ്യോളി പ്രശാന്തി ജ്വല്ലറിയിൽനിന്ന് സ്വർണം കവർന്നതടക്കം പ്രധാന മോഷണ കേസുകളിലെ പ്രതിയാണിയാൾ.
പന്തീരാങ്കാവ്, കുന്ദമംഗലം, കരിപ്പൂർ, തേഞ്ഞിപ്പലം, അരീക്കോട്, കൊണ്ടോട്ടി, മാഹി പൊലീസ് സ്റ്റേഷനുകളിൽ വാഹന മോഷണമടക്കം നിരവധി കേസുകളും നിലവിലുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ച് കളവ് നടത്തുകയാണ് ഇയാളുടെ രീതി. കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് ‘കാപ്പ’ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സെപ്റ്റംബർ 12ന് കാപ്പ ചുമത്തിയതോടെ ഒളിവിൽ പോയ പ്രതിയെ കൊയിലാണ്ടിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ചൊവ്വാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

