Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന്‍റെ...

വീടിന്‍റെ അടിത്തട്ടിൽനിന്ന് ശബ്​ദം; ഭൗമശാസ്ത്ര വകുപ്പ് പരിശോധന നടത്തി

text_fields
bookmark_border
വീടിന്‍റെ അടിത്തട്ടിൽനിന്ന് ശബ്​ദം; ഭൗമശാസ്ത്ര വകുപ്പ് പരിശോധന നടത്തി
cancel


വെ​ള്ളി​മാ​ട്കു​ന്ന്: പ​റ​മ്പി​ല്‍ ബ​സാ​റി​ന​ടു​ത്ത് പോ​ലൂ​രി​ല്‍ വീ​ടി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ള്‍ക്കു​ന്ന​താ​യി വീ​ട്ടു​കാ​ര്‍. പോ​ലൂ​ര്‍ തെ​ക്കേ​മാ​റാ​ത്ത് ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​ട​വി​ട്ട് മു​ഴ​ക്കം കേ​ൾ​ക്കു​ന്ന​താ​യി പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം കു​ടും​ബം ഒ​രാ​ഴ്ച​യാ​യി ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ്. പാ​ത്ര​ങ്ങ​ളി​ല്‍ നി​റ​ച്ചു​വെ​ക്കു​ന്ന വെ​ള്ളം ശ​ബ്​​ദം ഉ​ണ്ടാ​കു​മ്പോ​ള്‍ തു​ളു​മ്പു​ന്നു​മു​ണ്ട്.

എ​ന്നാ​ല്‍, ശ​ബ്​​ദം എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നു​മാ​വു​ന്നി​ല്ല. അ​ഞ്ച് വ​ര്‍ഷ​മാ​യി താ​മ​സി​ക്കു ന്ന ​വീ​ടാ​ണ്. മു​മ്പ്​ ഇ​ത്ത​ര​മൊ​ര​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ബി​ജു പ​റ​യു​ന്നു.സം​ഭ​വ​മ​റി​ഞ്ഞ് ഫ​യ​ര്‍ഫോ​ഴ്സും ഭൗ​മ​ശാ​സ്ത്ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഭൂ​മി കു​ലു​ക്ക​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ഭൗ​മ​ശാ​സ്ത്ര വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.ചെ​ങ്ക​ല്ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. സ​മീ​പ​ത്തെ വീ​ടു​കാ​ര്‍ക്കൊ​ന്നും ഇ​ത്ത​രം അ​നു​ഭ​വ​മി​ല്ല.

ചെ​ങ്ക​ല്‍ക്കു​ഴി​യി​ല്‍ ബെ​ല്‍റ്റി​ട്ടാ​യി​രു​ന്നു ഈ ​വീ​ട് നി​ര്‍മി​ച്ച​ത്. അ​തി​നാ​ല്‍ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​കാം ശ​ബ്​​ദം ഉ​ണ്ടാ​വാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ഭൗ​മ​ശാ​സ്ത്ര വ​കു​പ്പി​ന്‍റെ അ​നു​മാ​നം. ഭൂ​മി​കു​ലു​ക്ക​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഭൗ​മ​ശാ​സ്ത്ര വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഭൗ​മ​ശാ​സ്ത്ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കും.

ഇ​ത് വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് കൈ​മാ​റും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ സം​ഘം ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടു​ത​ല്‍ പ​ഠ​ന​ത്തി​നാ​യി സെ​സി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് ജി​ല്ല സോ​യി​ല്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GeologyNoise
News Summary - Noise from the basement of the house; The Department of Geology conducted the inspection
Next Story