സീബ്രാലൈനിന് പുല്ലുവില; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്
text_fieldsനന്മണ്ട 13ൽ സീബ്രാലൈൻ മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവർ
നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ നന്മണ്ട ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് സീബ്രാലൈൻ പ്രയോജനമില്ലാത്ത അവസ്ഥയാണ്. സീബ്രാലൈനിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തി സൗകര്യമൊരുക്കണം. എന്നാൽ, ഇവിടെ കാൽനടക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻവശത്തും എ.യു.പി സ്കൂളിന് മുൻവശത്തും ചീക്കിലോട് റോഡ് ജങ്ഷനിലുമാണ് സീബ്രാലൈനുള്ളത്.
വാഹനങ്ങൾക്ക് 30 കി.മീറ്റർ വേഗമേ ടൗണിലൂടെ പാടുള്ളൂ. എന്നാൽ ഇതും ലംഘിക്കപ്പെടുന്ന സ്ഥിതിയാണ്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മന്റ് ടീമും പൊലീസും ആഴ്ചയിൽ ഒരു തവണയെങ്കിലും റോഡിൽ പരിശോധന നടത്തിയാൽ വാഹനങ്ങൾ സീബ്രാലൈനിനെ ഒഴിവാക്കുന്നത് പിടികൂടാൻ കഴിയും. പക്ഷേ, അതിന് ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

