Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരുന്നില്ല; ചങ്ങരോത്ത്...

മരുന്നില്ല; ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ

text_fields
bookmark_border
മരുന്നില്ല; ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ
cancel
camera_alt

ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ

യു.​ഡി.​എ​ഫ് ന​ട​ത്തി​യ ധ​ർ​ണ

Listen to this Article

പാ​ലേ​രി: ച​ങ്ങ​രോ​ത്ത് എ​ഫ്.​എ​ച്ച്.​സി​യി​ലെ മ​രു​ന്നു​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, ജെ.​പി.​എ​ച്ച് ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, ആ​രോ​ഗ്യ വ​കു​പ്പി​ന്റെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു.​ഡി.​എ​ഫ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങ​രോ​ത്ത് എ​ഫ്.​എ​ച്ച്.​സി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് മ​രു​ന്നി​നു​ള്ള ശീ​ട്ട് പു​റ​ത്തേ​ക്ക് എ​ഴു​തി​ന​ൽ​കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗം ഡോ​ക്ട​ർ​മാ​ർ​ക്കി​ല്ല.

രോ​ഗി​ക​ൾ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളെ സ​മീ​പി​ക്കേ​ണ്ടി​വ​രു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും യു.​ഡി.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ച​ങ്ങ​രോ​ത്ത്, വേ​ളം, കൂ​ത്താ​ളി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ​തേ​ടി എ​ത്തു​ന്നു​ണ്ട്. ക​ടി​യ​ങ്ങാ​ട് സ്ഥി​തി​ചെ​യ്യു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ​രി​ഗ​ണ​ന ല​ഭ്യ​മാ​യി​ട്ടി​ല്ല. യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ള​യാ​ട്ട് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഇ.​ടി. സ​രീ​ഷ്, അ​ബ്ദു​ല്ല സ​ൽ​മാ​ൻ, കെ.​എം. ഇ​സ്മ​യി​ൽ, വി.​കെ. ഗീ​ത, കെ. ​മു​ബ​ഷി​റ, എം.​കെ. ഫാ​ത്തി​മ, കെ.​എം. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health CentreNo medicineprotestChangaroth
News Summary - No medicine; protest in front of Changaroth Family Health Centre
Next Story