Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ: ആരോഗ്യ...

നിപ: ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം കടുത്ത ​െവല്ലുവിളി

text_fields
bookmark_border
Nipah-Virus-Death
cancel

കോഴിക്കോട്​: നിപ സമ്പർക്കപ്പട്ടിക വിപുലമാകുന്നത്​ ആരോഗ്യവകുപ്പിന്​ കടുത്ത ​െവല്ലുവിളി. രണ്ടാം ദിവസം 251 പേരുടെ പട്ടിക തയാറാക്കിയതിൽ 129 പേരും ആരോഗ്യപ്രവർത്തകരാ​യതും ഇതിൽ 54 പേർ ഹൈറിസ്​ക്​ വിഭാഗത്തിലായതും​ ആശ്ചര്യത്തോടെയാണ്​ ചില ഉദ്യോഗസ്​ഥർ തന്നെ കാണുന്നത്​. കോഴിക്കോട്​ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മാ​ത്രം നൂറോളം ആരോഗ്യപ്രവർത്തകരുണ്ട്​. സ്വകാര്യ ആശുപത്രികളിലുള്ളവരാണ്​ മറ്റുള്ളവർ. നിലവിൽ സമ്പർക്കപട്ടികയിലുള്ള മെഡിക്കൽ കോളജിലെ ജീവനക്കാരിൽ ഭൂരിഭാഗവും വീടുകളിലും മറ്റുമാണ്​ ക്വാറൻറീനിലുള്ളത്​. ആർക്കും ലക്ഷണങ്ങളില്ല.

മരിച്ച മുഹമ്മദ്​ ഹാഷിം 22 മണിക്കൂറാണ്​ മെഡിക്കൽ കോളജിലുണ്ടായിരുന്നത്​. അതിനിടെ പരിചരിച്ചവരും മറ്റുമാണ്​ സമ്പർക്കപ്പട്ടികയിലുള്ളത്​. ​ഡോക്​ടർമാരും നഴ്​സുമാരും അറ്റൻഡർമാരും കുടുംബശ്രീ ശുചീകരണതൊഴിലാളികളും സമ്പർക്കപട്ടികയിലുണ്ട്​. ആഗസ്​റ്റ്​ 31ന്​ ഉച്ചക്ക്​ ഒരുമണിയോടെയാണ്​ ഹാഷിമിനെ മെഡിക്കൽ കോളജിലെത്തിച്ചത്​. മാതാവും പിതാവുമായിരുന്നു കൂടെയുണ്ടായിരുന്നത്​. പിറ്റേന്ന്​ രാവിലെ​ പത്തരക്ക്​ ശേഷം ഡിസ്​ചാർജാകുന്നതുവരെ കാഷ്വാലിറ്റിയിലായിരുന്നു കുട്ടിയെ കിടത്തിയത്​. മാനസികനില തെറ്റിയ രീതിയിലായിരുന്നു കുട്ടിയുടെ പെരുമാറ്റം. ഈ സമയത്ത്​ കാഷ്വാലിറ്റിയിലുണ്ടായിരുന്ന പലരും കൈപിടിച്ച്​ ​െകാടുക്കുന്നതടക്കമുള്ള സഹായങ്ങൾ ചെയ്​തിട്ടുണ്ട്​. ഛർദിച്ചതിനെ തുടർന്ന്​ കുടുംബശ്രീ ശുചീകരണ ജോലിക്കാർ ഇവിടെ കഴുകി വൃത്തിയാക്കാനെത്തിയിരുന്നു. വിശദ പരിശോധനയുമായി ബന്ധപ്പെട്ട്​ സി.ടി സ്​കാനിങ്ങിനായും ഹാഷിമിനെ മറ്റൊരു ഭാഗത്ത്​ ​െകാണ്ടുപോയിരുന്നു. കാഷ്വാലിറ്റിയിൽ ​പ്രവേശിപ്പിച്ച ശേഷം കോവിഡ്​ പരിശോധന നടത്തിയപ്പോൾ ​ഫലം നെഗറ്റീവായിരുന്നു. അതിനാലാണ്​ കൂടുതൽ പേർ ​അടുത്തിടപഴകിയത്​. ആരോഗ്യപ്രവർത്തകരിലേറെയും കൃത്യമായി മാസ്​കും ഗ്ലൗസും ധരിച്ചിരുന്നു. മസ്​​തിഷ്​കജ്വര ലക്ഷണങ്ങളുണ്ടെങ്കിൽ നിപ സംശയിച്ച്​ പരിശോധിക്കണമെന്ന നിർദേശം പാലിച്ചിരുന്നെങ്കിൽ കുട്ടിയെ പെ​ട്ടെന്ന്​ ഐ​െസാലേഷനിലാക്കാനും സമ്പർക്കം തീരേ കുറക്കാനും കഴിയുമായിരുന്നു.

നിപ ബാധിത പ്രദേശത്ത്​ വിപുല സർവേ

മാ​വൂ​ർ: ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​രി​ൽ നി​പ മ​ര​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ നി​പ സ്ഥി​രീ​ക​രി​ച്ച വാ​ർ​ഡ് ഒ​മ്പ​തി​ൽ വി​പു​ല​മാ​യ സ​ർ​വേ ന​ട​ത്തും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ, കോ​വി​ഡ് ബാ​ധി​ച്ച​വ​ർ, സ​മീ​പ കാ​ല​ത്ത് മ​രി​ച്ച​വ​ർ, ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണം, രോ​ഗ​ല​ക്ഷ​ണം, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക വ​ള​ൻ​റി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ർ​വേ ന​ട​ത്തു​ക.

പാ​ഴൂ​ർ പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. ജ​ന​ങ്ങ​ൾ പു​റ​ത്തു​പോ​കാ​ൻ പാ​ടി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ആ​ർ.​ആ​ർ.​ടി​മാ​ർ മു​ഖേ​ന ല​ഭ്യ​മാ​ക്കും. അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ 20 അം​ഗ വ​ള​ൻ​റി​യ​ർ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. വ​വ്വാ​ലു​ക​ളെ ആ​വാ​സ സ്ഥ​ല​ത്തെ​ത്തി ന​ശി​പ്പി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ഇ​ത് വൈ​റ​സ് വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കും. ഈ ​പ്ര​വ​ണ​ത ത​ട​യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nipah virushealth workers
News Summary - nipah virus: Contact with health workers is a serious challenge
Next Story