Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:49 AM IST Updated On
date_range 2 Jun 2022 5:49 AM ISTnewwwആംബുലൻസിൽ ലോറിയിടിച്ച് രോഗി മരിച്ചു
text_fieldsbookmark_border
പാപ്പിനിശ്ശേരി: ചികിത്സക്ക് ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ലോറിയിടിച്ച് തളിപ്പറമ്പ അള്ളാംകുളത്തെ കുട്ടുക്കൻ ഉമർ മൗലവി (65) മരിച്ചു. ചൊവ്വാഴ്ച രാത്രി 11ന് പാപ്പിനിശ്ശേരി ചുങ്കത്താണ് അപകടം നടന്നത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. മറ്റൊരു ആംബുലൻസിൽ ഉമറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസിൽ രോഗിയോടൊപ്പം ഉണ്ടായിരുന്ന തളിപ്പറമ്പ് സയ്യിദ്നഗറിലെ കെ.പി. അബ്ദുസ്സമദ് (34), ഞാറ്റുവയൽ സിദ്ദീഖ് മസ്ജിദിന് സമീപത്തെ സി. മുഹമ്മദ് (24) എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഉമർ മൗലവി ദുബൈയിൽ ഖുർആൻ അധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. നിലവിൽ തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ മസ്ജിദിൽ അധ്യാപകനായി സേവനം ചെയ്യുകയായിരുന്നു. ഭാര്യ: കക്കോട്ടകത്ത് പുതിയ പുരയിൽ സുബൈദ. മക്കൾ: അബ്ദുല്ല, അസ്‍ലം, ഫാത്തിമ, ആയിഷ. മരുമക്കൾ: ആയിഷ തസ്നി, ഇർഫാന, നദീം, സൽമാൻ. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, ആലി ഹാജി, അബ്ദുൽറഹീം, സുബൈദ, പരേതരായ അബു ഹാജി, മുഹമ്മദലി ഹിജാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story