Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ആദരിച്ചു
cancel
വടകര: സമഗ്ര ശിക്ഷ കേരള സർഗാലയയിൽവെച്ച് നടത്തുന്ന പരിശീലനപരിപാടിയിൽ ഭിന്നശേഷി ജീവനക്കാരെ . റിനീഷ്, അരുൺ എന്നിവരെയാണ് ആദരിച്ചത്. ഇരുവരും ജന്മനാ സംസാരശേഷിയില്ലാത്തവരാണ്. വർഷങ്ങൾക്കുമുമ്പ് അമ്മയോടൊപ്പം സർഗാലയയിലെത്തിയ അരുൺ കളിമണ്ണിൽ തീർക്കുന്ന ശിൽപങ്ങൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മ്യൂറൽ പെയിന്റിങ്ങിലാണ് റിനീഷിന്റെ കലാവൈഭവം. പെയിന്റിങ്ങിൽ റിനീഷിന്റെ സൂക്ഷ്മതയും കരവിരുതും സർഗാലയയിലെ സന്ദർശകരെ അത്ഭുതപ്പെടുത്തുന്നതാണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർമാരായ ബി. ഷാജി, എം. പ്രീതി കുമാർ, ജില്ല പ്രോഗ്രാം ഓഫിസർ വി.ടി. ഷീബ, സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, കെ.പി. സഹദേവൻ, ബാബുരാജ്, രേഖ, ഹിബ, സജിൻ, രാജി എന്നിവർ സംസാരിച്ചു. ചിത്രം സമഗ്ര ശിക്ഷ കേരള സർഗാലയയിൽവെച്ച് നടത്തുന്ന പരിശീലനപരിപാടിയിൽ സർഗാലയയിലെ ഭിന്നശേഷി ജീവനക്കാരെ ആദരിക്കുന്നു Saji 6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story