Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:40 AM IST Updated On
date_range 25 March 2022 5:40 AM ISTഅനുമോദിച്ചു
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ എൽ.എസ്.എസ് -യു.എസ്.എസ് സ്കോളർഷിപ് നേടിയവർ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ, ജില്ല ചെസ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ എസ്.പി.സി കാഡറ്റ് ആർ.വി. അമീനുൽ ഹഖ് എന്നിവരെ അനുമോദിച്ചു. ഈ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ സി.കെ. യൂസുഫ്, പി. സൗമിനി, വി. നിർമല എന്നിവരെയും ആദരിച്ചു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. മുഹമ്മദ് അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക പി. ഗീത, സി.പി.ഒ കെ. മുഹമ്മദ്, ആർ.വി. അബ്ദുറഷീദ്, ടി. ദീപ്തി, പി. ജയരാജൻ, ഇഖ്ബാൽ, പി. രമേശൻ, കെ.ജെ. സെബാസ്റ്റ്യൻ, എ.സി.പി ഒ.വി. സുബൈദ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story