Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTയാത്രയയപ്പ്
text_fieldsbookmark_border
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 28 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകൻ മജീദ് പേരാമ്പ്രക്ക് യാത്രയയപ്പ് നൽകി. സാംസ്കാരിക സംഗമം സിനിമ നിർമാതാവ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.പി.എ. അസീസ് അധ്യക്ഷനായി. ഇ.എം.ഇ.എ മാനേജർ ബാലത്തിൽ ബാപ്പു മുഖ്യാതിഥിയായി. വിവിധ മേഖലകളിലെ പ്രതിഭകളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ആദരിച്ചു. നാടക- സിനിമ താരം മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ആയിശ ചേലപ്പുറത്ത്, വി. വസീഫ്, എം.ടി. അഷ്റഫ്, എം.എസ്. ബിജു, കെ. മറിയുമ്മക്കുട്ടി, കെ.ടി. സലീം, പി.ജെ. കുര്യൻ, റിഫാൻ അഹമദ്, പേരാമ്പ്ര മജീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ജി. സുധീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി വി. തോമസ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. kdr3 സംഗമം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
