Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTമഴ
text_fieldsbookmark_border
മഴകോഴിക്കോട്: കനത്ത മഴയിൽ നഗരത്തോട് ചേർന്ന ഭാഗങ്ങളിലും വ്യാപക നഷ്ടം. ചെലവൂര്‍, മുണ്ടിക്കല്‍ താഴം പ്രദേശത്ത് ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. തോണി കടവത്ത്കണ്ടി, എഴുന്ന മണ്ണില്‍, മഞ്ഞെങ്ങര ഭാഗത്തെ വീടുകളില്‍ വെള്ളം കയറി. പൂനൂര്‍ പുഴയുടെ മതിലിടിഞ്ഞ് 10 വീടുകള്‍ അപകടാവസ്ഥയിലായി. 20 വീടുകളുടെ കെട്ട് ഇടിഞ്ഞു. ചെലവൂര്‍ അങ്ങാടിയില്‍ വെള്ളം കെട്ടി. ഓവുചാൽ വഴി വെള്ളം ഒഴിഞ്ഞുപോകാത്തത് റോഡിലും പരിസരത്തുള്ള വീടുകളിലും വെള്ളം കയറാന്‍ കാരണമായി. ഓവുചാൽ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി പരാതികള്‍ കൊടുത്തിരുന്നു. കൗണ്‍സിലര്‍ സി.എം. ജംഷീറിൻെറ നേതൃത്വത്തില്‍ രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇറിഗേഷന്‍ എ.ഇ ബിദേഷ്, കോര്‍പറേഷന്‍ എൻജിനീയർ സജി എന്നിവര്‍ സ്ഥലത്തെത്തി. ഫ്രാൻസിസ് റോഡ് കരിമാടത്തോപ്പ് പറമ്പിൽ കോളനിയുടെ മേൽക്കൂര കനത്ത മഴയിൽ പൂർണമായി തകർന്നു. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമസ്വാമി, ശാരദ, ലക്ഷ്മി, പ്രേം കുമാർ എന്നിവർക്കാണ് പരിക്ക്. കോട്ടൂളി നാലാടത്ത് ക്ഷേത്രത്തിന് സമീപം വീടിനോടുചേര്‍ന്ന മതിലിടിഞ്ഞു. പുലര്‍ച്ച 4.45 ഓടെയാണ് സി.വി.രമണയുടെ വീടിനു സമീപത്തെ മതില്‍ കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന്, വീടിനോട് ചേര്‍ന്നിരിക്കുന്ന ഷെഡും നിലംപതിച്ചു. ആളപായമില്ല. മലാപ്പറമ്പ്, പാറമ്മൽ റോഡിൽനിന്ന് വേദവ്യാസ സ്കൂളിലേക്കുള്ള വഴി മഴവെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടുണ്ടാകുമ്പോൾ വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യകാഴ്ചയാണ്.
Next Story