Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കോഴിക്കോട്: മുസ്​ലിം ലീഗ് നൽകിയ സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് തീരദേശ മേഖലകളിൽനിന്ന് വിദ്യാർഥിനികളെ പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയിലേക്കെത്തിച്ചതെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. നൈനാംവളപ്പിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ.ടി ഹൗസിൽ ഫാത്തിമ ഷഹദിയക്ക് ​നൈനാംവളപ്പ് മുസ്​ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ഉപഹാരം നൽകി സംസാരിക്കുകയായിരുന്ന അദ്ദേഹം. സൗത്ത്​​ നിയോജക മണ്ഡലം ലീഗ് സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. അബ്​ദുറഹിമാൻ, എ.ടി. മൊയ്​തീൻകോയ, ഇ.പി. അശറഫ്, എൻ.വി. ഉമ്മർകോയ, എസ്.വി. മുഹമ്മദ്​ അശ്റഫ്, എൻ.വി. മുഹമ്മദ്​ റാഫി, എൻ.വി. താരീഖ് അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story