Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:23 AM IST Updated On
date_range 19 Aug 2022 1:23 AM ISTകർഷകദിനം
text_fieldsbookmark_border
കൊടുവള്ളി: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷകദിന പരിപാടികൾ കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുഷിനി അധ്യക്ഷത വഹിച്ചു. കൊടുവള്ളി കൃഷി അസി. ഡയറക്ടർ കെ.കെ. ലേഖ കാക്കനാട് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരമ സമിതി ചെയർമാൻമാരായ വി. സിയാലി ഹാജി, റംല ഇസ്മയിൽ, എൻ.കെ. അനിൽകുമാർ, റംസിയ മോൾ, കെ. ശിവദാസൻ, കെ.കെ. ഖാദർ, സി.പി. അബ്ദുർറസാഖ്, പി.ടി.സി. ഗഫൂർ, കെ. ശറഫുദ്ദീൻ, മതോലത്ത് അബ്ദുള്ള എന്നിവർ സംസാരിച്ചു. മികച്ച കർഷകരായ മാധവി ഓടാർപൊയിൽ, കരുണാകരൻ ആട്ട്യേരി, ചന്തു കുറ്റൂരിച്ചാലിൽ, മുഹമ്മദ് ചെവിടം ചാലിൽ, കുട്ട്യാമു ചെവിടൻചാലിൽ, മനോജ് കളത്തിങ്ങൾ, സന്തോഷ് മണ്ണാരപ്പൊയിൽ, വിനു വലിയ പുരയ്ക്കൽ, രാമൻകുട്ടി കപ്പലാംകുഴി, അബ്ദുൽ മജീദ് നൊച്ചിക്കാട്ടിൽ, ഇർഷാദ് നടയത്തുംകര എന്നിവരെ ആദരിച്ചു. കൃഷി ഓഫിസർ എൻ.എസ്. അപർണ സ്വാഗതവും അസി. കൃഷി ഓഫിസർ പ്രേമലത നന്ദിയും പറഞ്ഞു. കർഷകരെ അണിനിരത്തി ഘോഷയാത്ര സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story