Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:23 AM IST Updated On
date_range 17 Aug 2022 1:23 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
പയ്യോളി: നഗരസഭയുടെ നേതൃത്വത്തിൽ നടത്തി. കൗൺസിലർമാരും ജീവനക്കാരും കുടുംബശ്രീയും ഹരിതസേനാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ചെയർമാൻ വടക്കയിൽ ഷഫീഖ് പതാകയുയർത്തി. പരിപാടിയിൽ ഇരുപത്തിയഞ്ചു വർഷത്തോളമായി സ്തുത്യർഹ സേവനമനുഷ്ഠിച്ച ഓഫിസിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി കെ.ടി. ലക്ഷ്മിയെ ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു. 'ആസാദീ കാ അമൃത് മഹോത്സവ'ത്തിന്റെ സർട്ടിഫിക്കറ്റ് അവർക്ക് പരിപാടിയിൽ കൈമാറി. നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ഹരിദാസ്, സുജല ചെത്തിൽ, വി.കെ. അബ്ദുറഹിമാൻ, മഹിജ എളോടി, കെ.ടി. വിനോദ് എന്നിവരും കൗൺസിലർമാരായ ടി. ചന്തു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, എച്ച്.ഐ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം പയ്യോളി നഗരസഭ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീർഘകാലം സേവനമനുഷ്ഠിച്ച നഗരസഭയിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി കെ.ടി. ലക്ഷ്മിയെ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
