Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:50 PM GMT Updated On
date_range 6 Aug 2022 7:50 PM GMTണണണണണണണ
text_fieldsbookmark_border
കൊടുവള്ളി: തകർന്ന് കുണ്ടും കുഴിയുമായി ഗവ. ഹൈസ്കൂൾ കോതൂർ ബൈപാസ് റോഡ്. നൂറുകണക്കിന് വിദ്യാർഥികളും ഇരുചക്രവാഹനങ്ങളുമെല്ലാം കടന്നുപോകുന്ന പാതയാണ് അപകടമൊളിപ്പിച്ചും യാത്ര ദുരിതമയമാക്കിയും നിലകൊള്ളുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പലയിടത്തും വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കൊടുവള്ളി ആസാദ് റോഡ്, കൊടുവള്ളി ടൗൺ, ആർ.ഇ.സി റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, വിവിധ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള വിദ്യാർഥികൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. തകർന്ന റോഡിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. മഴക്കാലത്ത് യാത്രകൂടുതൽ ദുരിതമാകുകയും ചെയ്തു. റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story