Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:26 AM IST Updated On
date_range 2 Aug 2022 1:26 AM ISTകൺവെൻഷൻ
text_fieldsbookmark_border
കോഴിക്കോട്: ഇലക്ട്രിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി പ്രത്യേക ഇൻഷുറൻസും പ്രത്യേക ക്ഷേമനിധി ബോർഡും വേണമെന്ന് കേരള ലൈസൻസ്ഡ് ഇലക്ടിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല ആവശ്യപ്പെട്ടു. ഒരു സുരക്ഷ സാമഗ്രികളുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തടയാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. യോഗം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എൽ.ഇ.ഡബ്ല്യു.എ.എസ്.സി ജില്ല പ്രസിഡന്റ് കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത്, രാം ഗോകുൽ, മുഹമ്മദ് റാഫി, ജാബിർ കുരുവട്ടൂർ, രവീന്ദ്രൻ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story