Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:46 AM IST Updated On
date_range 26 Jun 2022 5:46 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് നടുവണ്ണൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എ.പി. ഷാജി, കെ. രാജീവൻ, ഷബീർ നിടുങ്ങണ്ടി, കെ.പി. സത്യൻ, എം. സത്യൻ മാസ്റ്റർ, ഹരികൃഷ്ണൻ അഴകത്ത്, കെ.പി. ഫായിസ്, അനൂപ്, സി.എം. സുധീഷ്, എം.കെ. ബാബു എന്നിവർ നേതൃത്വം നൽകി. പുസ്തകചർച്ച നടത്തി നടുവണ്ണൂർ: വായനപക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം പുസ്തകചർച്ച സംഘടിപ്പിച്ചു. സുധ സുരേഷിന്റെ വീട്ടിലേക്കുള്ള വഴി എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി. പൊന്നിയത്ത് വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ കവി ചന്ദ്രൻ പെരേച്ചി ഗ്രന്ഥാവതരണം നടത്തി. എൻ. ആലി അധ്യക്ഷത വഹിച്ചു. സുധീഷ് നമ്പൂതിരി, യൂസഫ് നടുവണ്ണൂർ, സുധ സുരേഷ് എന്നിവർ സംസാരിച്ചു. ലീല ഭഗവത് കണ്ടി വായനശാലയിലേക്ക് നൽകിയ പുസ്തകങ്ങൾ ടി.സി. സുരേന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി. എം.എൻ. ദാമോദരൻ സ്വാഗതവും ജിജീഷ് മോൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story