Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീ​റി​പ്പാ​യും തീ​വ​ണ്ടി; മൂ​രാ​ട് പു​തി​യ പാ​ലം പൂ​ർ​ണ സ​ജ്ജം

text_fields
bookmark_border
രാ​ത്രി 7.15 മു​ത​ൽ അ​ർ​ധ രാ​ത്രി 1.45 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 'ലൈ​ൻ ബ്ലോ​ക്ക് ' സം​വി​ധാ​ന​മാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്
ചീ​റി​പ്പാ​യും തീ​വ​ണ്ടി; മൂ​രാ​ട് പു​തി​യ പാ​ലം പൂ​ർ​ണ സ​ജ്ജം
cancel
camera_alt

മൂ​രാ​ട് റെ​യി​ൽ​വേ​യു​ടെ പു​തി​യ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട  പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം.

വ​ട​ക​ര: മൂ​രാ​ട് റെ​യി​ൽ​വേ പു​തി​യ പാ​ല​ത്തി​ലൂ​ടെ ഇ​നി മു​ത​ൽ വ​ണ്ടി​ക​ൾ തെ​ക്കോ​ട്ടും വ​ട​ക്കോ​ട്ടും ചീ​റി​പ്പാ​യും. പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ർ​ത്തി പൂ​ർ​ത്തി​യാ​യി.

വ്യാ​ഴാ​ഴ്ച ആ​റ​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന എ​ൻ​ജി​നീ​യ​റി​ങ് ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടാ​ണ് റെ​യി​ൽ​വേ ട്രാ​ക്കും പാ​ല​ത്തി​ലു​ള്ള ട്രാ​ക്കും സം​യോ​ജി​പ്പി​ച്ച​ത് . രാ​ത്രി 7.15 മു​ത​ൽ അ​ർ​ധ രാ​ത്രി 1.45 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 'ലൈ​ൻ ബ്ലോ​ക്ക് ' സം​വി​ധാ​ന​മാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

നി​ല​വി​ലു​ള്ള ഇ​ൻ​റ്റ​ർ​ലോ​ക്കി​ങ്ങ് സം​വി​ധാ​ന​വും സി​ഗ്‌​ന​ൽ സം​വി​ധാ​ന​വും താ​ത്ക്കാ​ലി​ക​മാ​യി വിഛേ​ദി​ച്ച്കൊ​ണ്ടാ​ണ് റെ​യി​ൽ​വേ ലൈ​നി​ന്‍റെ പു​തി​യ പാ​ല​ത്തി​ലെ ലൈ​നു​ക​ളു​മാ​യു​ള്ള കൂ​ട്ടി ചേ​ർ​ക്ക​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ മാ​വേ​ലി എ​ക്സ്പ്ര​സ് 50 മി​നി​ട്ടും ഭാ​വ്ന​ഗ​ർ കൊ​ച്ചു​വേ​ളി 45 മി​നു​ട്ടും വൈ​കി ഓ​ടി. തി​രു​വ​ന​ന്ത​പു​രം - നി​സാ​മു​ദ്ദീ​ൻ, എ​റ​ണാ​കു​ളം - ഓ​ഖ എ​ക്സ്പ്ര​സ്, ദു​ര​ന്തോ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ

ട്രെ​യി​നു​ക​ളാ​ണ് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് ആ​ദ്യം ക​ട​ത്തി​വി​ട്ട​ത്. പ​ഴ​യ പാ​ല​ത്തി​ന്‍റെ കാ​ല​പ​ഴ​ക്കം കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി വേ​ഗ​ത നി​യ​ന്ത്രി​ച്ചാ​ണ് ട്ര​യി​നു​ക​ൾ ക​ട​ന്ന് പോ​യി​രു​ന്ന​ത്. റെ​യി​വേ നേ​ര​ത്തെ പാ​ലം ക​മീ​ഷ​ൻ ചെ​യ്തെ​ങ്കി​ലും പ്ര​വൃ​ത്തി പൂ​ർ​ണ​തോ​തി​ലെ​ത്തി​യി​രു​ന്നി​ല്ല.

റെ​യി​ൽ​വേ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ​റി​ൻ വി ​ആ​ന​ന്ദ് (എ.​ഡി.​ആ​ർ. എം) , ​ചീ​ഫ് എ​ൻ​ജി​നീ​യ​ർ വി​ജ​യ പാ​ഢെ,ഡെ. ​ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഷ​ബി​ൻ ആ​സ​ഫ് , സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ സ​ന്ദീ​പ്, ,അ​സി. എ​ൻ​ജി​നീ​യ​ർ ജ​വ​ഹ​ർ , ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വ​ത്സ​ല​ൻ കു​നി​യി​ൽ ,വി. ​അ​ജി​ത് , രാ​ജേ​ഷ്, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹ​ബീ​ബ് റ​ഹ്മാ​ൻ എ​ൻ​ജി​നി​യ​റി​ങ് പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Moorad Railway Bridge Fully Operational: Track Linking Completed in Vadakara
Next Story