നീറ്റ് 2025; കേരള ടോപ്പേഴ്സായി സൈലം വിദ്യാർഥികൾ
text_fieldsനീറ്റ് വിജയാഘോഷത്തിൽ റാങ്കു ജേതാക്കൾക്കൊപ്പം സൈലം സി.ഇ.ഒ ഡോ. അനന്ദു,
ഡയറക്ടർ ലിജീഷ് കുമാർ എന്നിവർ
കോഴിക്കോട്: 2025 നീറ്റ് എക്സാമിനേഷനിൽ സൈലം വിദ്യാർഥികൾ മികച്ച റാങ്കുകൾ നേടി ശ്രദ്ധേയമായി. നീറ്റ് - ജെ.ഇ.ഇ പരിശീലനത്തിന് രാജ്യത്ത് ആദ്യമായി ഹൈബ്രിഡ് കോച്ചിങ് കൊണ്ടുവന്നത് സൈലമാണ്. സൈലം ഹൈബ്രിഡ് കാമ്പസുകളിൽ കഴിഞ്ഞവർഷം റിപ്പീറ്റർ കോഴ്സിന് പഠിച്ച കുട്ടികളിൽനിന്ന് 615 മാർക്ക് നേടി റന അബ്‌ല ടോപ്പറായി.
എൻട്രൻസ് പരിശീലനത്തിന് മലയാളത്തിൽ ആദ്യമായി ലേണിങ് ആപ് കൊണ്ടുവന്നതും സൈലമാണ്. സൈലം ലേണിങ് ആപ്പിൽ ഓൺലൈനായി റിപ്പീറ്റ് ചെയ്ത കുട്ടികളിൽനിന്ന് നിവേദിത എ 609 മാർക്ക് നേടി ടോപ്പറായി.
നിഹ എ.എസ് -608, ഷാരോൺ എസ് -602, അജീം പി -601, അഭിനവ് അനിൽ -601, ഫാത്തിമത്ത് മുഹ്സിന -600 തുടങ്ങി വലിയ സ്കോറുകൾ നേടിയ നൂറുകണക്കിന് വിദ്യാർഥികളെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പ്രോഗ്രാമിൽ സൈലം ആദരിച്ചു. 2025 ജെ.ഇ.ഇ അഡ്വാൻസ്ഡ് എക്സാമിൽ റാങ്കുകൾ നേടിയ വിദ്യാർഥികളും ചടങ്ങിനെത്തിയിരുന്നു. സൈലം സി.ഇ.ഒ ഡോക്ടർ അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പതിനായിരത്തോളം കുട്ടികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. വെറും അഞ്ചുവർഷം കൊണ്ടാണ് ഈ അഭിമാനനേട്ടം സൈലം കരസ്ഥമാക്കുന്നത്. +2 എക്സാമിന് മാർക്ക് കുറഞ്ഞവർക്കും കഴിഞ്ഞ നീറ്റ് എക്സാമിലെ പെർഫോമൻസ് മോശമായവർക്കുമൊക്കെ പല കോച്ചിങ് സെന്ററുകളിലും റിപ്പീറ്റ് ചെയ്യാനുള്ള അവസരം കിട്ടാതെവന്നപ്പോൾ സൈലം മാർക്ക് മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ അവർക്ക് പ്രവേശനം കൊടുക്കുകയായിരുന്നു.
അലോട്ട്മെന്റിന് ശേഷം ഈ വർഷത്തെ ആയിരക്കണക്കിന് ഗവൺമെന്റ് MBBS കാരെയും ഐ.ഐ.ടിക്കാരെയും അണിനിരത്തി വലിയ പ്രോഗ്രാമിനൊരുങ്ങുകയാണ് സൈലം. 2026ലെ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ സൈലത്തിൽ പുരോഗമിക്കുകയാണ്. എൻട്രൻസ് എക്സാമിൽ സംഭവിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അടിമുടി നവീകരിച്ച മെറ്റീരിയലുകളും അക്കാദമിക് പ്ലാനുമായാണ് സൈലം റിപ്പീറ്റർ പ്രോഗ്രാമിനൊരുങ്ങുന്നത്.
എൻട്രൻസ് കോച്ചിങ് ഇൻഡസ്ട്രിയിലെ പ്രമുഖരുടെ ഒരു വലിയനിരയാണ് ഈ വർഷം ക്ലാസ് റൂമിൽ എത്താൻ പോകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 6009100300
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

