Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഗബാധിതരായ അയൽവാസികൾ...

രോഗബാധിതരായ അയൽവാസികൾ ചികിത്സസഹായം തേടുന്നു

text_fields
bookmark_border
രോഗബാധിതരായ അയൽവാസികൾ ചികിത്സസഹായം തേടുന്നു
cancel
camera_alt

സി.എം. കുമാരൻ, സിദ്ദീഖ്

ബാ​ലു​ശ്ശേ​രി: രോ​ഗ​ബാ​ധി​ത​രാ​യ അ​യ​ൽ​വാ​സി​ക​ൾ ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ പു​ളി​ക്ക​ൽ​കു​ന്നി​ൽ സി.​എം. കു​മാ​ര​നും ക​രി​ങ്ക​യി​ൽ സി​ദ്ദീ​ഖു​മാ​ണ് ക​നി​വ് തേ​ടു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി.​എം. കു​മാ​ര​ൻ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​വും ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ​ത്. ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​മാ​ര​ൻ കി​ട​പ്പി​ലാ​യ​തോ​ടെ കു​ടും​ബ​വും പ​ട്ടി​ണി​യി​ലാ​യി.

പ്ര​വാ​സി​യാ​യ സി​ദ്ദീ​ഖ് ജോ​ലി ന​ഷ്ട​പ്പെ​ട്ടാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടി​ൽ ജോ​ലി ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന​തി​നി​ടെ പ്ര​മേ​ഹ​വും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളും ബാ​ധി​ച്ചു. രോ​ഗം മൂ​ർ​ച്ചി​ച്ച​തോ​ടെ ഇ​രു​ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി.

ഇ​രു​വ​ർ​ക്കും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ത​ല​യാ​ട് ശാ​ഖ​യി​ൽ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. A/c ന​മ്പ​ർ: 40226101029093. IFSC: KLGB0040226. ഫോ​ൺ: 9446734751.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helptreatment
News Summary - need help for treatment
Next Story