ജീവകാരുണ്യരംഗത്ത് നവധാര കടലുണ്ടി @ 25
text_fieldsകടലുണ്ടി: കിടപ്പിലായ രോഗികളുടെ പരിചരണദൗത്യം ഏറ്റെടുത്ത് സേവന രംഗത്തുള്ള നവധാര കടലുണ്ടി കാൽനൂറ്റാണ്ട് പൂർത്തിയാകുകയാണ്. സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒത്തൊരുമിച്ച് കൊണ്ടുപോകുന്ന നവധാരയുടെ പത്താം വാർഷികത്തിൽ നിർമിച്ച കെട്ടിടത്തിലാണ് നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെൻററിെൻറ പ്രവർത്തനങ്ങൾ.
കടലുണ്ടിയിലും അയൽ പഞ്ചായത്തുകളിലുമായി വിവിധ രോഗങ്ങളാലും അപകടങ്ങളാലും ശാരീരികവും മാനസികവും സാമ്പത്തികവുമായി തകർന്ന് ഒറ്റപ്പെട്ടവരെയാണ് നവധാര പരിചരിച്ചുവരുന്നത്.
ഇപ്പോൾ 310 രോഗികൾക്ക് സാന്ത്വന പരിചരണവും മരുന്നും ഭക്ഷണ കിറ്റുകളും ഹോം കെയർ സർവിസും മെഡിക്കൽ ഉപകരണങ്ങളും നൽകി വരുന്നുണ്ട്. ഡോ. വി.പി. മുരളീധരൻ, ഡോ. വി.പി. രാധാകൃഷ്ണൻ, ഡോ. ഓംജിത് എന്നിവരുടെയും രണ്ട് നഴ്സ്മാരുടെയും സേവനം ലഭ്യമാക്കുന്നു. സൗജന്യ പരിശോധനകളും ബോഡി ഫ്രീസറുകളും രണ്ട് ആംബുലൻസ് സേവനവും നൽകുന്നു.
ടോപ് ടേസ്റ്റിെൻറ കാറ്ററിങ് സർവിസ് സഹായത്തോടെ നാലുവർഷമായി മുടങ്ങാതെ 'വിശപ്പുരഹിത കടലുണ്ടി' പദ്ധതി നവധാര നടത്തുന്നുണ്ട്. കടലുണ്ടിയിൽ ഒരാളും വിശന്നിരിക്കരുതെന്ന ചിന്തയാണിതിനു പിന്നിൽ. മദ്യാസക്തിക്കെതിരായ കൂട്ടായ്മ 'ആൽക്കഹോളിക് അനോനിമെസ്' ആറുവർഷമായി ബുധനാഴ്ചകളിൽ നവധാരയിൽ ഒത്തുചേരുന്നുണ്ട്. മാസത്തിൽ 75,000 രൂപയോളം ചെലവുവരുന്നുണ്ട്.
25 വർഷത്തെ മികവിെൻറ അംഗീകാരമായി മണ്ണൂർ പഴയ ബാങ്കിന് സമീപം പട്ടയിൽ അറുമുഖൻ നൽകിയ 10 സെൻറ് സ്ഥലത്ത് ഒറ്റപ്പെടുന്നവർക്കായുള്ള സ്നേഹാലയത്തിെൻറ പ്രവൃത്തിക്കും തുടക്കമായിട്ടുണ്ട്. നവധാരയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ താൽപര്യമുള്ളവർക്ക് 9946292929, 9497794102 നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

